എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/ മഹാപ്രളയം
മഹാപ്രളയം
1924നു ശേഷമുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് 2018ലെ ആഗസ്റ്റ് മാസത്തിൽ കേരളത്തിന് നേരിടേണ്ടി വന്നത്. കാലവർഷം കലി തുള്ളി തിമിർത്ത് പെയ്തപ്പോൾ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി ചെറിയതോടുകൾ പോലും വലിയ പുഴയായി മാറി. അണക്കെട്ടുകൾ നിറഞ്ഞൊഴുകി. വീടുകൾ വെള്ളത്തിനടിയിലായി. നിരവധി ആളുകൾക്കും മൃഗങ്ങൾക്കും മരണം വരെ സംഭവിച്ചു. പലയിടത്തും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായി. അനേകം പേർക്ക് അവരുടെ വേണ്ടപ്പെട്ടവരെയെല്ലാം നഷ്ടപ്പെട്ടു. കൃഷിയിടങ്ങളും പാലങ്ങളും റോഡുകളും തകർന്നു എന്നു വേണ്ട നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി. മഹാപ്രളയം കേരള ചരിത്രത്തിൽ ഒരിക്കലും മറക്കാത്ത പേടി സ്വപ്നമായി മാറി. ചരിത്രത്തിൽ ആദ്യമായി കേരളത്തിലെ ഡാമുകളെല്ലാം ഒന്നിച്ച് തുറന്നു. ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ രക്ഷപ്പെട്ട ഓരോ മനുഷ്യന്റെയും സങ്കടം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. ഇനിയെന്ത് എന്ന് അന്ധാളിച്ച കേരളത്തെ ഇവിടുത്തെ ജനങ്ങളുടെ ആത്മാർത്ഥ പ്രവർത്തനങ്ങളാൽ മറികടക്കാനായി.കേരളത്തിന്റെ അവസ്ഥ കണ്ട് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സംഭാവനകൾ നല്കി. കേരളം അങ്ങനെ കരകയറി ഈ പ്രതിസന്ധി തരണം ചെയ്ത നമ്മൾ ഇന്ന് ലോകത്തെയാകെ പിടി മുറുക്കിയിരിക്കുന്ന കോവിഡ്- 19 എന്ന മഹാദുരന്തത്തെയും തരണം ചെയ്യും എന്ന് പ്രത്യാശിക്കാം.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |