ഭൂലോക മാരിയാം കോറോണയെ പേടിച്ച
മാലോകരൊക്കെയും പേടിച്ചിരിക്കവെ
പേരിന്റെ രൂപം മാറ്റിയ കോവിഡ്
ഭൂലോകരെയൊക്കെയും കൂട്ടിലാക്കി
സ്കൂളുകൾ പൂട്ടി കുട്ടികൾ ഞെട്ടി
ഷോപ്പുകൾ പൂട്ടി കച്ചവടക്കാരും ഞെട്ടി
ഷാപ്പുകൾ പൂട്ടി കുടിയന്മാർ ഞെട്ടി
ബാറുകൾ പൂട്ടി സർക്കാരും ഞെട്ടി
ലോട്ടറി പൂട്ടി ഖജനാവു പൂട്ടി
പേടിച്ചരണ്ടവർ വീടുകൾ പൂട്ടി
വാടിയ മുഖമാകെ മൂടിയ മാസ്ക്കുമായ്
റോഡിലിറങ്ങവെ പോലീസും പൂട്ടി
കോവിഡ് ബാധിച്ച കൂടപ്പിറപ്പിനെ
നാട്ടാരുകാണാതെ റൂമിലും പൂട്ടി
ഇത്രനാളും വരെ മാസ്ക് ധരിക്കാത്തവർ
മൂക്കും വായും മൂടി മാസ്ക് ധരിക്കുന്നു
കൈ കഴുക്കാത്തവർ കൈകൾ കഴുകുന്നു
പണ്ടത്തെ നാട്ടുനടപതു ക്കേട്ടോളൂ
പുറത്തു പോയി വന്നാൽ വാൽക്കിണ്ടിയിൽ വെച്ചൊരു -
വെള്ളമെടുത്തു കാൽ മുഖം കഴുകുന്നു
നാടിനെ ഓർക്കണം നാട്ടാരെ ഓർക്കണം
നാട്ടുനടപതു നോക്കി നടത്തേണം
ഇത്യാദി കോറോണയെ തുത്തു തുരത്തുവാൻ
ഒത്തുചേരാം നമുക്കൊത്തുചേരാം
ഒത്തുചേരാം നമുക്കൊത്തുചേരാം