എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല/അക്ഷരവൃക്ഷം നല്ലൊരു നാളെക്കായ്.. / നല്ലൊരു നാളെക്കായ്..
നല്ലൊരു നാളെക്കായ്..
കോവിഡ് -19 ന്റെ ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം. നാം ഓരോ വ്യക്തികളും സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചരോഗങ്ങളെയും, ജീവിതശൈലിരോഗങ്ങളെയും ഒഴിവാക്കുവാൻ നമ്മുക്ക് ഏവർക്കും കഴിയും. കൂടെ കൂടെ ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകുക. ഇതുമൂലം കോവിഡ് അടക്കമുള്ള എല്ലാ വൈറസ് രോഗങ്ങളെയും ഒഴിവാക്കാൻ സാധിക്കും.പൊതുസ്ഥലസമ്പർക്കശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ്.ഇതുവഴി കോവിഡ്, നിപ്പ മുതലായവ പരത്തുന്ന നിരവധി വൈറസു കളുടെയും ചില ബാക്റ്റിരിയകളെയും ഒക്കെ എളുപ്പത്തിൽ കഴുകി കളയാം.ചുമ്മക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തൂവാലകൊണ്ടോ മുഖം മറയ്ക്കുക. വായ, മുക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. പകർച്ചരോഗങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ പോകുന്നത് തടയുക. രോഗമുള്ളവർ ഒരു മീറ്റർ എങ്കിലും സാമൂഹികഅകലം പാലിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതി രിക്കുക.ഉയർന്ന നിലവാരമുള്ള മാസ്ക് (N 95) ഉപയോഗിക്കുന്നതും,ഹസ്തദാനം ഒഴിവാക്കുന്നതും, കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകുന്നതും കോവിഡ് പോലെയുള്ള രോഗാണുബാധകൾ ചെറുക്കും. നഖം വെട്ടി വ്യത്തി ആക്കുന്നത് രോഗാണുക്കളെ തടയും. ദിവസവും ശരീരശുദ്ധി വരുത്തണം. ദിവസവും രണ്ട് ലിറ്റർ വെള്ളം കുടിക്കണം. വ്യായാമം ശീലമാക്കുക. ഫാസ്റ്റ് ഫുഡ്, കൃത്രിമ ആഹാരവും ഒഴിവാക്കുക. ഉപ്പ്, പഞ്ചസാര, എണ്ണ, കൊഴുപ്പ് കുറക്കുക . വ്യക്തിശുചിത്വം പോലെത്തന്നെയാണ് നമ്മുടെ പരിസരശുചിത്വവും വ്യക്തിശുചിത്വത്തിന് നൽകുന്ന പ്രാധാന്യംത്തന്നെ പരിസരശുചിത്വത്തിനും നൽകുക. ഒറ്റക്കെട്ടായി ഈ മഹാമാരി ഒരുമിച്ച് പ്രതിരോധിക്കാം. നല്ലൊരു നാളെക്കായ്..............
സാങ്കേതിക പരിശോധന - mtjose തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - ലേഖനം |