എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല/അക്ഷരവൃക്ഷം അധിജീവനം / അധിജീവനം
അധിജീവനം
നമ്മൾ നമ്മളെ ശുചിത്വത്തോട് കൂടെ കൊണ്ട് നടക്കുന്നതോടൊപ്പം നമ്മൾ നമ്മുടെ പരിസരവും ശുചിത്തമുള്ള താണോ എന്ന് നോക്കണം. അല്ലങ്കിൽ മറ്റു ചില രോഗവും ഉണ്ടാകുവാൻ സാദ്യതയുണ്ട്. അതു കൊണ്ട് എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുബോൾ നമ്മുടെ വീടിന്റ മുൻപിൽ നമ്മൾ കാണാതെ കിടക്കുന്ന ചിരട്ടകളിലും അതുപോലെ തന്നെ ആവശ്യമില്ലാത്ത വാഹനങ്ങളുടെ ടയറുകളിലുമൊക്കെ കെട്ടികിടക്കുന്ന വെള്ളമൊന്നും നമ്മൾ കണ്ടന്ന് വരില്ല. അതിൽ ധാരാളം കൊതുകുകളൊക്കെ പെരുകി മുട്ടയിട്ട് കഴിഞ്ഞിട്ടെ നമ്മൾ അറിയുകയുള്ളൂ. അപ്പോയേക്കും അത് വലിയ രോഗത്തിലേക്ക് നയിച്ചു നമ്മളെയും മറ്റു ആളുകളെയും അത് അപകടത്തിലാക്കും. അതുകൊണ്ട് വീട്ടിൽ ഇരിക്കുന്ന സമയത്ത് നമ്മൾ നമ്മുടെ പരിസരമൊന്നും മറക്കാൻ പാടില്ല. അതോടൊപ്പംതന്നെ പ്ലാസ്റ്റികിന്റെ ഉപയോഗവും പരമാവദി കുറച്ച് വരിക. പ്ലാസ്റ്റിക് കത്തിച്ചു അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാതിരിക്കുക. ശുചിത്വം കൈവിടാതെ എപ്പോഴും നോക്കണം. ഈ സമയത്ത് ശുചിത്വത്തിൽ വീഴ്ച വരുത്തിയാൽ നമ്മളെ പല തരത്തിലുള്ള രോഗവും പിടികൂടും അതുകൊണ്ട് നമ്മൾ പരിസരത്തെയും നമ്മളെയും വളരെ ശ്രദ്ധയോടെ കാത്തുകൊള്ളുക. എന്നാൽ നമുക്ക് ഇനിയും വന്നേക്കാവുന്ന വലിയ വിപത്തുകളിൽ നിന്നും രക്ഷ നേടാം. വളരെ ശ്രദ്ധയോട് കൂടെ തന്നെ നമുക്ക് ഈ വലിയ മഹാമാരിയെയും മറ്റു രോഗങ്ങളെയും കീഴ്പെടുത്താൻ കഴിയും. മനുഷനെ കുറിച്ചുള്ള പ്രവചനങ്ങൾ അസാധ്യമാണ്. അതുകൊണ്ട് തന്നെ, മനുഷ്യൻ നിർമ്മിച്ചെടുത്തുകൊണ്ടിരിക്കുന്ന ഈ ലോകത്തെ നശിപ്പിക്കുന്ന ഏതൊന്നിനെയും ആ മനുഷ്യന് അതിജീവിച്ചു തോൽപ്പിക്കാനും സാധ്യമാകും. ശാന്തവും പ്രതീക്ഷയും നിറഞ്ഞ മനസ്സുകളോടുകൂടി തന്നെ ഈ പോരാട്ടനിമിഷവും നമുക്ക് ജയിക്കുന്നത് വരെയും വീട്ടിലിരുന്നു യുദ്ധ വീരന്മാരാകാം.
സാങ്കേതിക പരിശോധന - mtjose തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - ലേഖനം |