നീ പഠിപ്പിച്ച ശുചിത്വം
മാരകമായൊരു രോഗമേ നീയിന്
എന്റെ നാടിനെ ശുചിത്വം പഠിപ്പിച്ചു
കൈകൾ കഴുകി വൃത്തിയില് നാം
ഒന്നായ് മാറി നിനക്കെതിരെ
എത്രപേരെ നീയിന്ന് കൊന്നൊടുക്കി
അതിൽ ഒരാളാവാതിരിക്കാൻ
ഞാനിന്ന് ശുചിത്വം പാലി ക്കുകയായ്
കേരളമാം നാട്ടിൽ പരിസ്ഥിതി എത്രമനോഹരം
കളിച്ചു ചിരിച്ച വരാന്തകൾ ഇന്ന്
നിന്റെ പേരിൽ ശൂന്യമായി
നാം അതിജീവിക്കും
അടുത്ത തലമുറക്കായി