എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/ഹരിത മനോഹരം എന്റെ നാട്

ഹരിത മനോഹരം എന്റെ നാട്

ദുരെ ദുരെ മാമലകൾക്കപ്പുറത്ത് കേരമന്നൊരു നാടുണ്ട്. കേരത്താൽ നിറഞ്ഞ കേരളം.ആ പരിശുദ്ധ സ്ഥലം ദൈവത്തിന്റെ സ്വന്തം നാടാണ് എന്ന് ലോകം വാഴ്ത്തി പാടി. കേരളമെത്ര മനോഹരം.

ഇത് കേൾക്കുമ്പോൾ ഏതൊരു മലയാളിയുടെയും മനസ്സ് ഒന്ന് കുളിർക്കും തണുക്കും.മനോഹരമായ നാട്ടോർമ്മയും........പക്ഷെ ഇപ്പോൾ തന്റെ നാടിന്റെ ദയനീയമായിക്കൊണ്ടിരിക്കു ന്ന പ്രകൃതിയും പരിസ്ഥിതിയും നമ്മെ ഉറക്കം കെടുത്തുന്നു. നമ്മൾ ചെയ്ത വിപത്തുകൾ നമുക്ക് തന്നെ ഭീഷണിയാ വുന്ന സമയം. 2 തവണ പ്രളയം കേരളത്തെ വിഴുങ്ങി. ഒപ്പം ഉരുൾ പൊട്ടലുകളും മലയിടിച്ചിലുകളും ധാരാളം. കേരളത്തിന്റെ ഭൂപ്രകൃതിക ളായ വനങ്ങൾ, ജലാശയങ്ങളായ കുളങ്ങൾ, കിണറുകൾ, പുഴകൾ, തൊടുകൾ, എന്നിവയെല്ലാം വളരെ പ്രാധാന്യമർഹിക്കുന്നവയാണ .എന്നാൽ ഇവയെല്ലാം ശോഷിച്ച് പോയിരിക്കുന്നു. മനുഷ്യരുടെ ചൂഷണം മൂലം പുഴകൾ മരണമണി മുഴ ക്കുന്നു. കുളങ്ങളിലും തടാകങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് അതും മനുഷ്യൻ നശിപ്പിക്കുന്നു. മലകൾ ഇടിച്ച് നിരത്തി മരങ്ങൾ വെട്ടിനശിപ്പിച്ച് നമ്മുടെ പ്രകൃതിക്ക് കത്തിവെക്കുന്നു. അതിന്റെ ദുരന്തങ്ങൾ നാം ഇന്ന് അനുഭവിക്കുന്നു. നമ്മുടെ കാലാവസ്ഥയിലും മാറ്റങ്ങൾ സംഭവിക്കുന്നു. നമുക്ക് ലഭിക്കുന്ന മഴയുടെ ലഭ്യത കുറയുന്നു. ഇത് മൂലം നാട് വരൾച്ചയിലേക്ക് പോകുന്നു. നമ്മൾ കുഴിച്ച കുഴി നമ്മൾ തന്നെ അടക്കേണ്ടെ??. പ്രകൃതിയെ സംരക്ഷിക്കെണ്ടെ മരങ്ങൾ വെച്ച് പിടിപ്പിച്ച്, ജലാശയങ്ങൾ മാലിന്യമുക്തമാക്കി, ഉള്ള ജലത്തെ സൂക്ഷിച്ച് ഉപയോഗിച്ച്, വയലുകളും പാടങ്ങളും മണ്ണിട്ട് നിരത്താതെ നമുക്ക് രക്ഷിക്കാം സംരക്ഷിക്കാം കൈകൾ കോർത്ത് ഒത്തൊരുമിച്ച്..

Nabhan സി
7 A എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - ലേഖനം