എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/ശുചിത്വ ത്തിനു ള്ള സമ്മാനം
ശുചിത്വ ത്തിനു ള്ള സമ്മാനം
അപ്പുവാണ് രണ്ടാം ക്ലാസിലെ ക്ലാസ് ലീഡർ. അവരുടെ ക്ലാസ് ടീച്ചർ ആണ് ബാലൻ മാഷ് മാഷ് എന്നും രാവിലെ പ്രാർത്ഥനയിൽ ഇതിൽ എല്ലാവരും പങ്കെടുക്കണമെന്ന് ബാലൻ മാഷിന് നിർബന്ധമായിരുന്നു. അങ്ങനെ ഒരു ദിവസം പ്രാർത്ഥന സമയത്ത് അപ്പു തിരഞ്ഞപ്പോൾ മുരളിയെ കാണുന്നില്ല. അങ്ങനെ ക്ലാസിൽ വന്നപ്പോൾ അപ്പു മുരളിയോട് ചോദിച്ചു. എന്താ പ്രാർത്ഥനക്ക് വരാത്തതെന്ന്. മുരളി കാരണം പറയുന്നതിനു മുമ്പേ മാഷ് ക്ലാസ്സിൽ വന്നു. എല്ലാവരും ക്ലാസ്സിലേക്ക് ഓടിയിരുന്നു. മാഷ് അപ്പുവിനോട് പ്രാർത്ഥനയ്ക്ക് വരാത്തവർ ആരെല്ലാമാണെന്ന് ചോദിച്ചു. അപ്പു മുരളിയെ പറഞ്ഞു ,മാഷ് മുരളിയെ വിളിച്ചു കാരണം ചോദിച്ചു. മുരളി കാര്യം പറഞ്ഞു അവൻ കൃത്യസമയത്ത് ആണ് ക്ളാസിൽ എത്തിയത് എന്ന്. എത്തിയപ്പോൾ എല്ലാവരും പോയിരുന്നു അവനും പുസ്തകം ക്ലാസിൽ വെച്ച് പോകാൻ ഇരിക്കുന്ന സമയത്താണ് ക്ലാസ് അലങ്കോലമായി കിടക്കുന്നത് ശ്രദ്ധിച്ചെന്നുo, അവൻ ക്ലാസ് വൃത്തിയാക്കുകയായിരുന്നു എന്നും വൃത്തിയാക്കാൻ ചുമതലയുള്ള കുട്ടി ചെയ്തില്ലെന്നും അവൻ പറഞ്ഞു. മുരളി നല്ല കാര്യമാണ് ചെയ്തത് എന്ന് പറഞ്ഞ് മാഷും കുട്ടികളും അവനെ അഭിനന്ദിച്ചു. മുരളി മാഷ് ഒരു പേന സമ്മാനമായി നൽകി. ഇതിൽ നിന്നും മനസ്സിലാവുന്നത് ഇതാണ്, " വൃത്തിയുള്ള വരെ എല്ലാവരും ഇഷ്ടപ്പെടും"
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കഥ |