എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/പ്രകൃതിഭംഗി

പ്രകൃതിഭംഗി

 പാടും പുഴകളും തോടുകളും
 കൂടും മലരണിക്കാടുകളും
 ആടും തെങ്ങിൻതോപ്പുകളും
 മാമരം കോച്ചും തണുപ്പത്ത്
 താഴ്‌വര പൂത്തൊരു കുന്നത്ത്
 പുഞ്ചിരിതൂകി പുഷ്പങ്ങളും
 നിറയാർന്നു നിൽക്കുന്ന പച്ചപ്പും
 തുള്ളിച്ചാടും മീനുകളും
 കാലത്തുണരും സൂര്യ മാമനും
 മൂളി പറന്നു പോം വണ്ടുകളും
 മുല്ലയും പിച്ചക വള്ളികളും
 ആഹാ എന്തൊരു ഭംഗിയാണെൻ പ്രകൃതി

ഫാത്തിമ നിഷ്ബ എം പി
4 C എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത