എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/വൃത്തിയുള്ള നാട്ടിൽ ആരോഗ്യമുള്ള ജനത

വൃത്തിയുള്ള നാട്ടിൽ ആരോഗ്യമുള്ള ജനത

എന്തൊക്കെ മാലിന്യങ്ങളാണ് നമുക്കുചുറ്റും? ചുറ്റുപാടുകൾ വൃത്തിഹീനമായാൽ രോഗാണുക്കൾ പെരുകും. അവ അനേകതരം രോഗങ്ങൾ ഉണ്ടാകും. ഒന്നു മനസ്സുവെച്ചാൽ ചുറ്റുമുള്ള മാലിന്യങ്ങൾ നമുക്ക് ഇല്ലാതാക്കാം.

മാലിന്യങ്ങളെ മൂന്നായി തരം തിരിക്കാം. ലോഹ മാലിന്യങ്ങൾ ശേഖരിക്കുന്നവർക്ക് നൽകാം. ജൈവമാലിന്യങ്ങൾ പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാം. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് നൽകാം. മാലിന്യത്തിൽനിന്ന് കമ്പോസ്റ്റും വാതകവും ഉണ്ടാക്കുന്ന പ്ലാന്റുകൾ ഉണ്ടല്ലോ. അവ നമുക്ക് പരീക്ഷിച്ചുകൂടെ?

വീടുകൾ മാത്രം വൃത്തി ആയാൽ പോരാ സ്കൂളുകളും പൊതുസ്ഥലങ്ങളും വൃത്തിയാക്കണം. ഇടവഴികളും നടവഴികളും വൃത്തിയാക്കണം. ഭക്ഷണം കഴിച്ച് കൈ കഴുകുന്ന വെള്ളം കെട്ടിക്കിടക്കാതെ കൃഷിക്ക് ഉപയോഗിക്കാം. അധ്യാപകരുടെ സഹായത്തോടെ സ്കൂൾ ശുചീകരണത്തിന് കുട്ടികൾക്ക് പദ്ധതികൾ തയ്യാറാക്കാം. ഒന്നിച്ച് പരിശ്രമിച്ചാൽ എല്ലാം നടപ്പാക്കാം.

" വൃത്തിയാക്കാം വീടും സ്കൂളും പിന്നെ നാടും "



ഫാത്തിമ നിഹാല
7 F എ എം യു പി സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം