പുലരി വെട്ടത്തിൽ
വിരിഞ്ഞ തളിർപൂവിൽ
ഒരു മഞ്ഞുതുള്ളി മിന്നിമറഞ്ഞു
മൗന വായനങ്ങളിലൂടെ
താളം തെറ്റിയ മനസ്സിലൊരു
വസന്തം മൊട്ടിട്ടതു ഞാനറിഞ്ഞു.
എന്റെ ഹൃദയവാതിൽക്കൽ
മനസ്സിൽ വസന്തത്തിലേക്ക്
ഹിമകണമായി വന്നെത്തി
എന്റെ മനസ്സെന്ന മായാ പ്രപഞ്ചത്തിൽ
എന്നുമൊരു നേർത്ത കുളിരായി ഓർമ്മക്കാറ്റായി,ഹിമകണമായി മാറിയെങ്കിൽ..