എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖ
ഭൂമിയിലെ മാലാഖ
ശിശിര കാലത്തെ വരവേറ്റ് പ്രകൃതിയെ മഞ്ഞ് ചുംബിച്ചുണർത്തിയിരിക്കുന്നു. എവിടെയും ശാന്തത. എന്നാൽ മാളികവീട്ടില കൂട്ടിലിട്ട തത്ത കുഞ്ഞു കരഞ്ഞു കൊണ്ടിരിക്കുന്നു. സൂര്യൻ ഉദിച്ചത് നാടാകെ അറിഞ്ഞു. എല്ലാവരും അവരുടെ ലോകത്തിലെ അവരവരുടേതായ തിരക്കിലാണ്. എന്നിട്ടും മാളിക വീട്ടിലെ തുളസിത്തറയിൽ ഒരേകാന്തത. സൂര്യനുദിക്കും മുമ്പ് തറയിൽ ദീപം കൊളുത്തുന്ന നാണി അമ്മയ്ക്ക് എന്തു പറ്റി. ഒന്നാലോചിച്ചാൽ ഇതിൽ കൂടുതൽ അവർക്ക് എന്തു പറ്റാൻ ആണ്. തലയിൽ വെച്ചാൽ പേനരിച്ചാലോ തറയിൽ വെച്ചാലുറുമ്പരിച്ചാലോ എന്ന് കരുതി ഓമനിച്ചു വളർത്തിയ ഒരേയൊരു മകൻ അവൻ വലുതായി വിവാഹം കഴിഞ്ഞ് എന്ന് കുടുംബസമേതം വിദേശത്താണ്. നാണിച്ച് സ്വന്തമെന്ന് പറയാൻ മകനും കുടുംബവും പിന്നെ നാണിയുടെ ഭർത്താവ് മരിക്കും മുമ്പ് അവളുടെ പേരിൽഎഴുതി വെച്ച സ്ഥലം ആണ് ഉള്ളത്. സ്ഥലം എന്തായാലും മകന്റെ പേരിൽ ആകും അല്ലെങ്കിൽ അവൻ ആർക്കും സ്വന്തം അമ്മയെ ഒരു വലിയ വീട്ടിൽ തനിച്ചാക്കി പോയ അവൻ ചിലവിനുള്ള പണം അയയ്ക്കും എന്നാൽ ആ പണം ചിലവാക്കിയത് എന്തിനൊക്കെഎന്ന കണക്കും അവനെ ബോധ്യപ്പെടുത്തണം. എന്തൊക്കെയായാലും കാക്കക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ്. ഇത്ര നേരമായിട്ടും നാണിയമ്മ എഴുന്നേൽക്കാൻ അതിന് കാരണം മറ്റൊന്നുമല്ല പനിച്ച് ദേഹമാകെ വിളറി ഇരിക്കുന്നു. തീരെ വയ്യാത്തത് ആയാലേ നാണിയമ്മ കിടക്കു. മുറിയിലെ മേശപ്പുറത്ത് പാതി കുടിച്ചു വച്ച് ചുക്കുകാപ്പി. വെറ്റില ചെല്ലം. നാണി അമ്മയുടെ നെറ്റിയിൽ നനച്ചിട്ട തുണി.ആരും സഹായത്തിനില്ലാത്തതുകൊണ്ട് എല്ലാ ഒറ്റമൂലികളും തനിയെ ചെയ്തു നോക്കി. മനസ്സില്ലാമനസ്സോടെ നാണിയമ്മ മകനെ വിളിച്ച് തനിക്ക് വയ്യെ ഒന്നു ആശുപത്രിയിൽ പോകണം എന്ന് ആവശ്യപ്പെട്ടു. ഒരുപാട് വഴക്കുപറഞ്ഞു മകൻ എന്നിട്ട് ഒരു ടാക്സി വിളിച്ചു ആശുപത്രിയിൽ പോകുവാനും പറഞ്ഞു. പനിച്ച് വിറച്ച് ശരീരവും തൊണ്ട പൊട്ടുന്ന ചുമയും മരവിച്ച മനസ്സുമായി നാണിയമ്മ ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു. നാലടി വെച്ച് അപ്പോഴേക്കും എവിടെനിന്നോ ഒരു ഓട്ടോ വന്ന് നാണി അമ്മയുടെ മുന്നിൽനിർത്തി ചോദിച്ചു " എങ്ങോട്ടാ"? " ഒന്ന് ആശുപത്രി വരെ കൊണ്ടു പോകുമോ"? നാണിയമ്മ ചോദിച്ചു." അയ്യോ" എന്നായിരുന്നു ഡ്രൈവറുടെ മറുപടിയോടെ ഓട്ടോ പാഞ്ഞുപോയി. ഹോസ്പിറ്റലിലേക്ക് ആണെന്നറിഞ്ഞാൽ ആരുംതന്നെ പോകാൻ തയ്യാറല്ല. അത് എന്തുകൊണ്ടാണ് എന്നറിയാതെ നാണിയമ്മ ദു:ഖിച്ചിരുന്നു.ദൈവനിയോഗം എന്നു പറയട്ടെ ഒരു ഓട്ടോ ആശുപത്രിയിലേക്ക് പോകാൻ തയാറായി നാണിയമ്മക്ക് എവിടെ നിന്നോ ഒരു ശക്തി വന്നതുപോലെ തോന്നി.ആരും തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ തയ്യാറായിലെന്ന വിവരം നാണിയമ്മ ഓട്ടോ ഡ്രൈവറോട് പറഞ്ഞു. അദ്ദേഹം, വഴി നാണിയമ്മ അറിഞ്ഞു കോവിഡ്-19 അഥവാ കൊറോണ വൈറസ് എന്ന അസുഖം ലോകത്തെ ആകെ കീഴ്പ്പെടുത്തിയിരിക്കുന്നു എന്ന വിവരം. വാർത്തയും വിനോദവും ഒന്നുമില്ലാത്ത നാണിയമ്മ ആ വീടിനുപുറത്ത് പോകാറില്ലല്ലോ. അതുകൊണ്ടാണ് ഒരു വിവരവും താൻ അറിയാതിരുന്നത് എന്ന് നാണി അമ്മയ്ക്ക് മനസ്സിലായി. ആശുപത്രിയിലെത്തിയ നാണിയമ്മ ഡോക്ടറെ കണ്ടു. ശേഷം എന്തൊക്കെയോ അവിടെ നടന്നു പിന്നെ നാണി അമ്മയെ സമീപിച്ച് അവരൊക്കെ. ബഹിരാകാശ സഞ്ചാരികളുടെ വസ്ത്രം പോലുള്ള വസ്ത്രം ധരിച്ചവർ ആയിരുന്നു. നാണി അമ്മയ്ക്ക് തനിക്കി പിടിപെട്ട് അസുഖത്തെക്കുറിച്ച് നല്ല ബോധ്യം ഉണ്ടായി. എന്നാൽ എങ്ങനെ തന്നെ തേടി ഈ രോഗം വന്നു എന്ന് അറിയില്ലായിരുന്നു. അപ്പോഴാണ് നാണിയമ്മ ഓർത്തത് കുറച്ചുദിവസം മുമ്പ് തന്നെ കാണാൻ വന്ന തന്റെ അമേരിക്കയിലെ സുഹൃത്തിന്റെ മകനെക്കുറിച്ച്. എന്തോ, മനുഷ്യസ്നേഹിയായ നാണിയമ്മ താൻ വന്നത് ഓട്ടോയിൽ ആണെന്ന കാര്യം പറഞ്ഞു. ഓട്ടോ ഡ്രൈവർ വീക്ഷണത്തിൽ ആയി. നാണിയമ്മ ഹോസ്പിറ്റലിൽ ആണെന്നും അമ്മയ്ക്ക് കൊറോണ ആണെന്നറിഞ്ഞിട്ടും വിളിച്ചു പോലും നോക്കാത്ത തന്റെ മകനെക്കുറിച്ച് ആയിരുന്നു നാണിക്ക് സങ്കടം. തന്നെ നോക്കാൻ ഒരു നേഴ്സ് ഉണ്ടായിരുന്നു. നാണി അമ്മയുടെ കണ്ണു നിറയ്ക്കാൻ ഇട വരുത്താതെ നേഴ്സ് നാണി അമ്മയെ ശുശ്രൂഷിച്ചു. ഇടയ്ക്കെപ്പോഴോ നാണി അമ്മയെ അവൾ അമ്മ എന്നു വിളിച്ചു. നാനി അമ്മയ്ക്ക് സന്തോഷമായി കണ്ണുനിറഞ്ഞു. കുറേശ്ശെയായി നാണി അമ്മയുടെ അസുഖം കുറഞ്ഞു നാണിയമ്മ നേഴ്സിനെ നേഴ്‌സ്‌സൂട്ടി എന്നാ വിളിക്കാറ്. നാളുകൾ കൂടും തോറും നേഴ്‌സ്‌സൂട്ടിയും നാണി അമ്മയും തമ്മിൽ ഒരു ആത്മബന്ധം ഉണ്ടായി. മക്കളെക്കാൾ നന്നായി, തന്നെ നോക്കിയ നേഴ്‌സ്‌സൂട്ടിയെ നാണി അമ്മയ്ക്ക് ഒത്തിരി ഇഷ്ടമായി. അവസാനം നാണിയമ്മ അസുഖം മാറി ഇറങ്ങുമ്പോൾ മറ്റുള്ള ഡോക്ടർമാരോട് നന്ദി പറയുകയും ഒപ്പം ചോദിച്ചു " എവിടെ എന്റെ മാലാഖ? " " മാലാഖയോ... " ഡോക്ടർ ചോദിച്ചു. അതെ വെള്ളവസ്ത്രം ധരിച്ച എന്റെ മാലാഖ. നാണി അമ്മയുടെ മാലാഖയായ് നേഴ്‌സസിന്റെ സാന്നിധ്യത്തിൽ നാണിയമ്മ ആശുപത്രിയിൽ നിന്ന് പടിയിറങ്ങി. ഒരുപാട് പ്രതീക്ഷകളോടെയും വാത്സലിക്കാനും സ്നേഹിക്കാനും സ്നേഹം തിരിച്ചു കിട്ടുമെന്ന് ഉറപ്പുമുള്ള ഒരു മകളെയും കിട്ടി എന്ന സന്തോഷത്തോടെയും
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത |