മരണത്തെ മോഹിച്ചു
അരികിലെത്തുന്നവരെയെല്ലാം
കരിയിച്ചുകളയും കനൽപ്പൂവാണു ഞാൻ
എന്റെ വാക്കുകളിൽ എന്നും മരണത്തിന്റെ മണമായിരുന്നു
ഞാൻ പറഞ്ഞു വെയ്ക്കും മരണത്തിന് സുഗന്ധം മായിരുന്നു
ഞാനൊരു കണ്ണീർ തുള്ളിയാണെങ്കിലും
വീണുപൊട്ടിച്ചിതറാൻ കൊതിക്കുന്നില്ല
സ്നേഹത്തിന്റെ ചൂടിൽ ഒരു പാട് പോലും
അവശേഷിപ്പിക്കാതെ
വറ്റിപ്പോകണമെനിക്ക്
ജലം പോലെ ബാഷ്പീകരിക്കപ്പെട്ട് അപ്രതീക്ഷിതയാവണം
കടൽവെള്ളം പോലെയുയർന്ന്
മഴയായ് പെയ്യണമെനിക്ക്
കനലിൽ എൻ ശരീരത്തെ പോവാൻ വിട്ട് ഒരു മെഴുകുവണ്ടിയായ്
മലയാളത്തിലേക്ക്
കുതിക്കണമെനിക്ക്