ലോകം അകപ്പെടുകയായ്
കൊറോണ തൻ മഹാമാരിയിൽ ...
ലോകം തലകുനിച്ചു പോകയായ്
കോവിഡിൻ ഭീതിയിൽ ...
അഖിലം വിറയ്ക്കുകയായ് ...
എങ്ങും വിജനമായ് ...
തിരക്കുപ്പിടിച്ചൊരു നഗരങ്ങളില്ല
തിങ്ങിക്കൂടാൻ ആളുകളില്ല
തിങ്ങിനിരഞ്ഞിരുന്നൊരീ ലോകം
ഇന്നിതാ കൊറോണ തൻ കാൽകീഴിൽ
ദൈവം പോലും കയ്യൊഴിയുന്നിതാ
നാം മരണത്തിൻ ഭീതിയിൽ ഉഴലുന്നു .
തകർക്കണം തകർക്കണം
കൊറോണ തൻ കണ്ണിയെ ...
നമുക്കുമൊന്നായ് കൈകോർക്കാം
തുടച്ചു നീക്കിടാം ജാഗ്രതയോടെ.