എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' അങ്ങനെ ഒരു അവധിക്കാലത്ത്‌ '''

അങ്ങനെ ഒരു അവധിക്കാലത്ത്‌

ഈ അവധിക്കാലം അടിച്ചു പൊളിക്കണം എന്ന ചിന്തയോടെ ഞാൻ വീട്ടിൽ ഇരിക്കുമ്പോൾ ആണ് കൊറോണ എന്ന മഹാമാരിയുടെ വരവ്! അതോടെ നേരത്തെ സ്കൂൾ അടച്ചു. ഞങ്ങൾക്ക് പരീക്ഷകളും ഇല്ലാതെ ആയി. ഒരുപാട് ലീവ് കിട്ടുമെന്ന സന്തോഷത്തിലായിരുന്നു ഞാൻ. പക്ഷെ അപ്പോഴേക്കും ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. പിന്നെ പറയണ്ടല്ലോ ജയിലിൽ ഇട്ട പോലെ ആയി അവസ്ഥ. ഞാൻ അമ്മയുടെ വീട്ടിൽ പോയി അടിച്ചു പൊളിക്കണം എന്ന് വിചാരിച്ചിരുന്നു. എന്തായാലും അത് നടന്നില്ല. എല്ലാരേയും കാണണം എന്ന ആഗ്രഹം ഞങ്ങൾ വീഡിയോകാളുകളിൽ ഒതുക്കി. ഇന്ന് ഏതാണ് ദിവസം എന്ന് ചോദിച്ചാൽ പോലും എനിക്ക് പറയാൻ അറിയില്ല. ഭക്ഷണത്തിന്റെ കാര്യം പിന്നെ പറയണ്ട. എന്നും ചക്ക തന്നെ. ചക്ക കൂട്ടാൻ, ചക്ക വറുത്തത്, ചക്ക ഉപ്പേരി.... അങ്ങനെ ചക്ക കൊണ്ടുള്ള പല തരം പരീക്ഷണങ്ങളായിരുന്നു വീട്ടിൽ. ഇനി പ്ലാവില കൊണ്ട് ചമ്മന്തി ഉണ്ടാക്കുമോ എന്തോ.. ഞാൻ എന്നും രാവിലെ എണീറ്റ് ചെറിയ വ്യായാമങ്ങൾ ഓക്കെ ചെയ്യും. പിന്നെ ചിത്രങ്ങൾ വരച്ചു പഠിക്കും. വൈകുംന്നേരം ഏട്ടന്റെ കൂടെ ഷട്ടിൽ കളിക്കും. രാത്രി ആയാൽ നല്ല രസമാണ്. ഞങ്ങൾ എല്ലാവരും കൂടി ലുഡോ, അന്ത്യാക്ഷരി, കള്ളനും പോലീസും ഒക്കെ കളിക്കും. അങ്ങനെ ചിരിയും കളിയും കുസൃതികളുമായി ഞങ്ങൾ ഈ കൊറോണ പിടിച്ച അവധിക്കാലം കഴിച്ചുകൂട്ടുന്നു.

വിഘ്നേഷ് ഐ പി
6 L എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ