എഴുതുവാനുണ്ടെനിക്ക്, പറയുവാനുണ്ട്
അതിജീവനത്തിന്റെ കഥകൾ മാത്രം
കൊല്ലും കൊലവിളിയും മുദ്രയാക്കി
നെട്ടോട്ടമോടുന്നു പുതുയുഗങ്ങൾ
മാതൃത്വവും സ്നേഹവും അറ്റുപോയി
പ്രതികാരമെന്ന ചിറകുവെച്ചു
ഓഖിയും പ്രളയവും മാറി വന്നു
ദുരിതങ്ങളൊക്കെയും അതിജീവിച്ചു
പിന്നെയും പിന്നെയും വന്നിടുന്നു
മഹാമാരിയാകും മഹാവിപത്ത്
കൊറോണയെന്ന വൈറസിനെയും
ഒന്നായി നമ്മൾ ചെറുത്തു നിർത്തും
കോവിഡ് കാലം ദുരിതകാലം
അതിജീവനത്തിന്റെ ബാക്കിപത്രം