ശുചിത്വം എന്നാൽ
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മലിന വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം അതുകൊണ്ട് വ്യക്തി ശുചിത്വത്തോടപ്പം മനുഷ്യ മല മൂത്ര വിസർജനങ്ങളുടെയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ ഉൾപ്പെടുത്തുന്നു. വ്യക്തി ശുചിത്വം ,ഗൃഹ ശുചിത്വം ,പരിസര ശുചിത്വം, സ്ഥാപന ശുചിത്വം ,പൊതു ശുചിത്വം ,സാമൂഹ്യ ശുചിത്വം ,എന്നിങ്ങനെ എല്ലാം ശുചിത്വത്തെ നാം വേർതിരിച്ചു പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടിച്ചേർന്നതാണ് ശുചിത്വം .
ശുചിത്വമില്ലായിമയും സാമൂഹിക പ്രശ്നങ്ങളും പകർച്ച വ്യാധികൾ ആവർത്തിക്കപ്പെടുന്നു .
.ശുചിത്വമില്ലായിമ വായു 'ജല മലിനീകരണത്തിന് ഇടയാക്കുന്നു ,
.ശുചിത്വമില്ലായിമ ആവാസ വ്യവസ്ഥയെ തകർക്കുന്നു,
.ശുചിത്വമില്ലായിമ മണ്ണിനെ ഊഷരമാക്കുന്നു, ജലത്തെ ഉപയോഗശൂന്യമാക്കുന്നു ,അത് മൂലം കൃഷിയും സമ്പത്ത് വ്യവസ്ഥയും തകരുന്നു
.ജലജന്യ രോഗങ്ങൾ ആവർത്തിക്കപ്പെടുന്നു,
.കൊതുക് ,എലി കീടങ്ങൾ എന്നിവ പെരുകുന്നു അവ പരത്തുന്ന രോഗങ്ങളും പരക്കുന്നു
.മലിന ജലവും മലിനമായ വായുവും ജീവിതം ദുസ്സഹഹമാക്കുന്നു
.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
.വീട്ടിലെ മാലിന്യം വഴിയോരത്തേക്ക് വലിച്ചെറിയാതെ ജൈവമാലിന്യഗ്ഗൽ അവിടെ തന്നെ സംസ്കരിക്കുക
.വീട്ടിലെ അഴുക്ക് വെള്ളം ഓടയിലേക്ക് ഒഴുക്കാതെ അവിടെ തന്നെ പരിപാലിക്കുക .
നല്ല നാളെക്കായി
പ്രഖ്യാപനങ്ങളോ, മുദ്രവാക്ക്യങ്ങളോ അല്ല നമുക്ക് വേണ്ടത് നമ്മുടെ വീടുകൾ ,ഓഫീസുകൾ ,സ്ഥാപനങ്ങൾ ,ഗ്രാമങ്ങൾ ശുചിത്വമുള്ളവ ആകണം അതിനു ഓരോ വ്യക്തിക്കും ഉത്തരവാദിത്വം ഉണ്ട് എല്ലാവരും ഒത്തൊരുമിച് പ്രവർത്തിച്ചാൽ ഒരു ശുചിത്വ സമൂഹമായി മാറാൻ നമുക്ക് കഴിയും
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|