അപ്പുവിന്റെ കോവിഡ് വെക്കേഷൻ
അപ്പു വേഗം എഴുന്നേറ്റെ പോയി പല്ലുതേച് കുളിച്ചേ എന്നിട്ട് വന്ന് ചായ കുടിക്ക്
അതുകഴിഞ്ഞിട്ട് മൊബൈലിൽ കുത്തികൊണ്ടിരിക്കാതെ ആ ന്യുസ് ചാനൽ ഒന്ന് വച്ചു നോക്ക് പിന്നെ,സാനിറ്റൈസർ തേച്ചോ?.. ഇല്ല അമ്മേ എന്നാ
അത് തേച്ചിട്ട് ടിവി ഇട്ടാ മതി ശരി അമ്മേ. അമ്മേ ലോകത്ത് കോവിഡ് മരണം ഒന്നര ലക്ഷം കടന്നു.
ലോക്ക്ഡൗൺ മെയ്-3 വരെ നീട്ടി മെയ്-11 മുതൽ
സർവകലാശാല പരീക്ഷകൾ നടത്തും. അമ്മേ അപ്പോൾ ഞങ്ങൾക്ക് മെയ്-11 മുതൽ പരീക്ഷ നടത്തുമോ? അത് സർവ്വകലാശാലകൾക്കാണ് നിങ്ങൾക്കില്ല. അമ്മേ അമ്മ സാനിറ്റൈസർ തേച്ചോ ? ഞാൻ തേച്ചിട്ട് കാര്യമില്ല അതെന്താ? എന്റെ കയ്യ് എപ്പോഴും നനയുന്നതാണ് അതുകൊണ്ട് അത് തേച്ചിട്ട് കാര്യമില്ല , അപ്പു അച്ഛൻ പുറത്തു പോകുമ്പോൾ മാസ്ക് ധരിച്ചിരുന്നോ ? ആ സാനിറ്റൈസർ തേച്ചോ ? അച്ഛൻ കാർ എടുത്തിട്ടാണോ പോയത് ? അല്ല നടന്നാ പോയത് , അച്ഛൻ ഇന്നലെ പറഞ്ഞിരുന്നു പുറത്തുപോകുമ്പോൾ മാസ്‌കോ,തൂവാലയോ ധരിച്ചില്ലെങ്കിൽ ആയിരം രൂപ ഫൈൻ ആണത്രേ.സർക്കാർ നിർദ്ദേശങ്ങൾ നമ്മൾ പാലിക്കണം അപ്പു. അതുകൊണ്ട് കോവിഡിനെ നമ്മൾക്ക് ഒന്നിച്ചു പ്രതിരോധിക്കാം
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ
|