ആരോഗ്യകേരളം

ഇന്ന് ലോകം കണ്ട ഏറ്റവും വലിയ ഒരു പ്രശ്നമാണ് മനുഷ്യർ നേരിട്ട് കൊണ്ടിരിക്കുന്ന പരിസ്ഥിതി ശുചിത്വമില്ലായിമ്മ. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് തള്ളി കയറുമ്പോൾ പ്രകൃതി ചൂഷണം നേരിടുന്നു. നമ്മുടെ വീടും, പരിസരവും, ഗ്രാമങ്ങളും, നഗരങ്ങളും വൃത്തിഹീനമായി കിടക്കുമ്പോഴും മറ്റു സുഖ സൗകര്യങ്ങൾ തേടി പോകുന്ന നാം നേരിടുന്നതു വലിയൊരു ആപത്തിലേക്ക് ആണെന്ന് മനുഷ്യർ തിരിച്ചറിയുന്നില്ല.ഇതിനുള്ള പ്രതിവിധികൾ കണ്ടെത്തി കൊണ്ടിരിക്കുകയാണ് ഇന്ന് ലോകം മുഴുവൻ. മനുഷ്യന്റെ നിലനിൽപ്പിന് പോലും ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ് ഈ അവസ്ഥ.
സംസ്കാരത്തിന്റെയും, വൃത്തിയുടെയും കാര്യത്തിൽ നമ്മൾ മലയാളികൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മുന്നിൽ ആയിരുന്നു, മനുഷ്യന്റെ ആവശ്യങ്ങൾ കൂടുന്നതിനനുസരിച്ചു പരിസ്ഥിതി മരിച്ചു കൊണ്ടിരിക്കുന്നു. സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ്. കേരള സംസ്കാരം ഉടെലെടുത്തതു പുഴകളിൽ നിന്നും വയലോലകളിൽ നിന്നുമാണ്. എന്നാൽ ഭൂമിയെ നാം മലിനമാക്കുന്നു, പച്ച പിടിച്ച കേരള നാടിനെ മരുഭൂമിയാക്കുന്നു, കാട്ടുമരങ്ങൾ വെട്ടി കാടിന്റെ മക്കളെ കുടിയിറക്കുന്നു.
സംസ്കാരത്തിന്റെയും, ആരോഗ്യത്തിന്റെയും, വൃത്തിയുടെയും കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മുന്നിൽ നിൽക്കുന്ന നമ്മുടെ കേരള നാട് ഇന്ന് ശബ്ദ മലിനീകരണം , വായു മലിനീകരണം, ജല മലിനീകരണം അങ്ങനെ ഒരുപാട്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് ലോകം വിളിച്ചു പറഞ്ഞപ്പോഴും അതിന്റെ ആഴത്തിലെ അർത്ഥം മനസ്സിലാക്കാൻ നമുക്ക് വൈകിപ്പോകുന്നു.
പ്രഖ്യാപനങ്ങളോ, മുദ്രാവാക്യങ്ങളോ അല്ല നമുക്ക് ഇനി വേണ്ടത്. നാളെയെങ്കിലും നമ്മുടെ വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, എന്നിവ ശുചിത്വം ഉള്ളതാവാൻ നമുക്ക് പ്രയത്നിക്കേണ്ടത് ഉണ്ട്. എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിചാൽ ഒരു ശുചിത്വ സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് കഴിയും. മലയാളികളുടെ മുഖമുദ്രയായ ശുചിത്വത്തെ വീണ്ടെടുക്കാൻ നമുക്ക് ഒരുമിച്ചു നിന്ന് പോരാടാം.

മഹാത്മ ഗാന്ധി സ്വപ്നം കണ്ട ഗ്രാമ സ്വരാജ്, ശുചിത്വം എന്നിവ നമുക്ക് വീണ്ടും ഉയർത്തി കൊണ്ടു വരാം.. 
"ജയ്ഹിന്ദ് "
ശാദിൽ ഹബീബ്. കെ
5 B എ.എം.യു.പി.എസ് ആട്ടീരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം