സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഓണപ്പൂക്കൾ ഇനി സ്വന്തം തോട്ടത്തിൽനിന്ന്

ഓണാഘോഷങ്ങൾക്കു മുന്നോടിയായി വിദ്യാർഥിക ളിൽ കാർഷികാവബോധവും ജൈവകൃഷിയോടുള്ള താത്പര്യവും വളർത്താനായി സ്കൂ‌ളിലെ സീഡ് ക്ലബ് ചെണ്ടു മല്ലിക്കൃഷി തുടങ്ങി. പ്രഥമാധ്യാപകൻ പി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. അധ്യാപകരും വിദ്യാർഥികളും സ്‌കൂൾപ രിസരത്ത് ചെണ്ടുമല്ലിത്തൈകൾ നട്ടു. പി.ടി.എ. പ്രസിഡൻ്റ് ഒ. ഇമ്പിച്ചികോയ, മുജീബ്, സീഡ് കോഡിനേറ്റർ സി. നിമി, റിസ്‌വാന എന്നിവർ പങ്കെടുത്തു. തൈകളുടെ സംരക്ഷണവും പരിപാലനവും തുടർപ്രവർത്തനങ്ങളും സീഡ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കും.

നല്ലപാഠമായി സ്‌കൂളിൽ 'ഇഷ്ട‌പ്പെട്ടി

അധ്യയനവർഷ ത്തിൻ്റെ ആദ്യത്തിൽ സഹപാഠികൾക്ക് സ്നേഹസമ്മാനങ്ങളുമായി സ്കൂൾ. വിദ്യാലയത്തിലെ മലയാള മനോരമ നല്ലപാഠത്തിൻ്റെ നേതൃത്വത്തിലാണ് 'ഇഷ്ട്‌ടപ്പെട്ടി'പദ്ധതിക്കു തുടക്കമായത്. കു ട്ടികളിൽ പങ്കുവയ്ക്കലിൻ്റെയും കാരുണ്യത്തിൻ്റെയും വിത്തുകൾ പാകുന്നതിനായി രൂപീകരിച്ചതാണ് കൂട്ടായ്‌മ. വിദ്യാർഥികൾ തങ്ങളുടെ കൈവശമുള്ളവയിൽ നിന്ന് മറ്റുള്ളവർക്കായി കരുതി വെക്കുന്ന പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും ആണ് ശേഖരിക്കുന്നത്. നല്ലപാഠം ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന ഈ സാമഗ്രികൾ വരും ദിവസങ്ങളിൽ അർഹരായ സഹപാഠികൾക്ക് വിതരണം ചെയ്യും. പ്രധാനാധ്യാപകൻ പി. ആർ.മഹേഷ് ഉദ്ഘാടനം ചെയ്തു‌. നല്ലപാഠം കോഓർഡിനേറ്റർ മുഹസിന, റസീല, എം.മു ജീബ്, കെ.പി.ബഷീർ എന്നിവർ പ്രസംഗിച്ചു.

സീഡ് ബോളുകളും വൃക്ഷത്തൈകളും വിതരണംചെയ്തു.

 


പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ സീഡ് ക്ലബ്ബ് സമീപത്തെ ബ്രൈറ്റ് നഴ്സ റിയിലെ കുട്ടികൾക്ക് സീഡ് ബോളുകളും വൃക്ഷത്തൈകളും വിതരണംചെയ്തു. പ്രഥമാധ്യാപകൻ പി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. ചെറുപ്രായത്തിൽത്തന്നെ പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം കുട്ടികളിലേക്ക് പകർ ന്നുനൽകുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. സീഡ് ക്ലബ്ബ് അംഗങ്ങൾ കുട്ടികൾക്ക് സീഡ് ബോളുകളുടെ പ്രയോജനവും വൃക്ഷങ്ങളുടെ പ്രാധാന്യവും വിശദീകരിച്ചു. സീഡ് ക്ലബ്ബ് അംഗങ്ങളായ ഷംല, നഷ്‌വ, ഫദ്വ, സീഡ് കോഡിനേറ്റർ സി. നിമി, അധ്യാപകരായ റിസ്വാന, സബീന എന്നിവർ പങ്കെടുത്തു.


ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു

 

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ വളർത്തുകയും പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. സയൻസ് ക്ലബ്ബിൻ്റെയും എക്കോ ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ നടന്ന പരിപാടികൾ പരിസ്ഥിതി പ്രവർത്തകൻ കെ. അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രധാനാധ്യാപകൻ പി.ആർ. മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന കൊളാഷ് തയ്യാറാക്കി പ്രദർശിപ്പിച്ചു. പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരം, ബോധവത്കരണ പ്രഭാഷണം, വെർട്ടിക്കൽ ഗാർഡൻ നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്ത പരിപാടികൾ ദിനാചരണത്തിന് പ്രത്യേക മികവ് പകർന്നു. പരിസ്ഥിതി സംരക്ഷണത്തിൽ ഓരോരുത്തരുടെയും പങ്ക് അനിവാര്യമാണെന്നും മരങ്ങൾ നട്ട് വളർത്തുകയും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യകതയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ കെ. അബ്ദുൽ ഷുക്കൂർ പറഞ്ഞു. ചടങ്ങിൽ എം. മുജീബ് മാസ്റ്റർ, ഫസീല ടീച്ചർ, ഫഹ്മിദ ടീച്ചർ, മുഹ്സിന ടീച്ചർ, നജാദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ പരിസ്ഥിതി പ്രതിജ്ഞയോടെയാണ് പരിപാടികൾ സമാപിച്ചത്.


മഴക്കാലപൂർവ ശുചീകരണവുമായി സീഡ് ക്ലബ്

 
സ്കൂളിലെ സീഡ് ക്ലബ് വിദ്യാർഥികൾ മഴക്കാലപൂർവ ശുചീകരണപ്രവർത്തനത്തിൽ


വിരിപ്പാടം മൺസൂൺ വരവേല്പിൻ്റെ ഭാഗമായി സ്കൂളിലെ സീഡ് ക്ലബ്ബ് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സ്കൂൾ പരിസരവും ക്ലാസ് മുറികളും ശുചീകരിക്കുകയും മഴക്കാലത്ത് രോഗങ്ങൾ പടരാൻ ഇടയാക്കുന്ന മാലിന്യങ്ങളും വെള്ളക്കെട്ടുകളും നീക്കം ചെയ്യുകയും ചെയ്തു. വിദ്യാർഥികളും അധ്യാപകരും സജീവമായി പ്രവർത്തനങ്ങളിൽ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിൻ്റെയും ശുചിത്വത്തിൻ്റെയും പ്രാധാന്യം കുട്ടികളിൽ വളർത്തുന്നതിനായി നടത്തിയ ഈ പ്രവർത്തനം ഏറെ ശ്രദ്ധേയമായി.


ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

 
സ്കൂളിൽ 2026-27 പുതിയ അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം പ്രൗഢമായി സംഘടിപ്പിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. ആരിഫ പ്രവേശനോത്സവത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു

പുതിയ അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം പ്രൗഢമായി സംഘടിപ്പിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. ആരിഫ പ്രവേശനോത്സവത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് ഇമ്പിച്ചിക്കോയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മുംതാസ് ബീഗം ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. അറിവിൻ്റെ പുതിയ ലോകത്തേക്ക് കാലെടുത്തുവെച്ച കുരുന്നുകളെ വരവേൽക്കാൻ അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ച് ചേർന്നു. ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ പി.ആർ. മഹേഷ് മാസ്റ്റർ, ഡോ. എ.ടി. ജബ്ബാർ മാസ്റ്റർ, എം. മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, എം.സി. സിദ്ദീഖ് മാസ്റ്റർ, പി.പി. ബാസിത്ത് മാസ്റ്റർ, കെ.പി. ബഷീർ മാസ്റ്റർ, സമദ് മാസ്റ്റർ, ഷാക്കിറ ടീച്ചർ, അഫീദ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുട്ടികൾക്കായി പ്രത്യേക നറുക്കെടുപ്പ്, സമ്മാന വിതരണം, മധുര പലഹാര വിതരണം എന്നിവയും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു.


ദേശീയ പുരസ്‌കാര നിറവിൽ സ്കൂൾ

 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെയും വിവിധ ദേശീയ ഏജൻസികളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച National School Challenge ToFEI 2025 മത്സരത്തിൽ ദേശീയ അവാർഡ് നേടി സ്കൂൾ അഭിമാന നേട്ടം കൈവരിച്ചു. രാജ്യത്തെ സ്‌കൂളുകളിൽ പുകയിലവിരുദ്ധ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനും ആരോഗ്യകരമായ വിദ്യാലയ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി സംഘടിപ്പിച്ച മത്സരത്തിലാണ് സ്കൂൾ ഈ ശ്രദ്ധേയ നേട്ടം സ്വന്തമാക്കിയത്. സ്കൂളിൽ നടപ്പാക്കിയ പുകയിലവിരുദ്ധ പ്രവർത്തനങ്ങൾ, ബോധവത്കരണ ക്യാമ്പയിനുകൾ, വിദ്യാർത്ഥികളുടെ പങ്കാളിത്തം എന്നിവ വിലയിരുത്തിയാണ് ദേശീയ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ സ്കൂളിനെ പ്രതിനിധീകരിച്ച് അധ്യാപകരും ഭാരവാഹികളും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ദേശീയ തലത്തിൽ ലഭിച്ച ഈ അംഗീകാരം സ്കൂളിൻ്റെ സാമൂഹിക പ്രതിബദ്ധതയ്ക്കും ആരോഗ്യബോധവത്കരണ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. സ്കൂളിൻ്റെ ഈ അഭിമാന നേട്ടത്തിൽ മാനേജ്മെൻ്റ്, പി.ടി.എ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ സന്തോഷം രേഖപ്പെടുത്തി. വിദ്യാഭ്യാസത്തിനൊപ്പം സാമൂഹിക ഉത്തരവാദിത്തവും ആരോഗ്യബോധവും വളർത്തുന്ന പ്രവർത്തനങ്ങളിലൂടെ സ്കൂൾ മാതൃകാപരമായ മുന്നേറ്റം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.


ഒന്നാം ക്ലാസ് പ്രവേശന സംഗമം ‘കിളിക്കൂട്’ സംഘടിപ്പിച്ചു

സ്കൂളിൽ ഒന്നാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടിയ കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമമായ ‘കിളിക്കൂട്’ സംഘടിപ്പിച്ചു. എം. മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.ആർ. മഹേഷ് ഉദ്ഘാടനം നിർവഹിച്ചു. ബാസിത് മാസ്റ്റർ പരിപാടി വിശദീകരിച്ചു. അഫീദ പർവീൺ എം.സി., സാക്കിറ കെ.പി., ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു. ബഷീർ കെ.പി. നന്ദി രേഖപ്പെടുത്തി. പുതിയ അധ്യയന വർഷത്തിലേക്കുള്ള കുട്ടികളുടെ പ്രവേശനം സന്തോഷകരമാക്കുന്നതിനും രക്ഷിതാക്കളെ വിദ്യാലയ പ്രവർത്തനങ്ങളുമായി പരിചയപ്പെടുത്തുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.