ആരോഗ്യം മനുഷ്യന്റെ സമ്പത്താണ്. രോഗത്തിനല്ല, രോഗം വരാതിരിക്കാനാണ് നാം ചികിൽസിക്കേണ്ടത്. വൃത്തിയില്ലായ്മയാണ് പല രോഗങ്ങൾക്കും കാരണം.വ്യക്തി ശുചിത്വം എല്ലാ കുട്ടികളും നിർബന്ധമായും പാലിക്കേണ്ടതാണ്. അത് എന്തെല്ലാമാണ് എന്ന് അറിയേണ്ടേ? ദിവസേനയുള്ള കുളി, രണ്ടു നേരമുള്ള പല്ല് തേക്കൽ, ഭക്ഷണത്തിന് മുമ്പും ശേഷവും കൈ കഴുകൽ, ശുചിമുറിയിൽ നിന്നും വന്ന ശേഷം കൈകൾ സോപ്പിട്ടു കഴുകൽ എന്നിവയെല്ലാമാണ്. കൂടാതെ നമ്മുടെ വീടും, പരിസരവും, സ്കൂളും വൃത്തിയായാലേ ശുചിത്വം പൂർണമാവുകയുള്ളൂ. ശുചിത്വമുണ്ടെങ്കിലേ രോഗങ്ങൾ ഒഴിവാകൂ. "സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട".