കാലങ്ങളായി തോടും പുഴയും ഒഴുകുന്നു
മാലിന്യം തോളിലേറ്റി
കാലങ്ങളായി പൊതു സ്ഥലവും മാറുന്നു
ചുവരുകൾ ശേഖരിച്ച്
കാലങ്ങളായി പാടങ്ങൾ മാറുന്നു
കെട്ടിടം ഉയരുവാനായ്
അയൽ നാട്ടിൽ നിന്നെത്തുന്ന പച്ചകറിയിലായ്
വിഷം ഏറെ കുത്തിവെച്
ഓസോൺ പാളിയിൽ വീഴുന്ന പാടുകൾ
ഭൂമി തൻ കണ്ണീരുമായ്
മാറ്റങ്ങൾ തേടി ന്നൊരു ഭൂമിയെ
വൈറസ് തുണച്ചീടുനനു
നിശ്ചലമായിട്ടും ഭൂമി തൻ പ്രതലം
കൂടാതെ വഴിയോരവും
മാറിടും ഭൂമിയെ ശുദ്ധമാക്കുന്നു
പുഴയും പാതകളും
ഓസോൺ സുഷിരങ്ങൾ തന്നാലടയുന്നു
ആശ്വാസ മായിടാനായ്
ഇന്നീ ഭൂമിയെ ആശികും ആരൊരാൾ
അവനാണ് മനുഷ്യൻ