സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ റേഡിയോ

 

https://zeno.fm/radio/AMUPS-Chembra-FM/

അകലെയാണെങ്കിലും അരികിലുണ്ട്

"പ്രാദേശികവാണി ചെമ്പ്ര സ്കൂൾ FM 2021....

തുറക്കൂ... കേൾക്കൂ... കേട്ടുകൊണ്ടേയിരിക്കൂ..

ജീവിതം സാങ്കേതിക സംവിധാനങ്ങളാൽ യാന്ത്രികമായി മാറാതിരിക്കാനുള്ള ഒരു മാർഗ്ഗം.

കുട്ടികളുടെ ഭാവന, കഴിവ്,അറിവ് എന്നിവ ലോകം കേൾക്കുവാനും പൊതുസമൂഹത്തെ സ്കൂളുമായി ബന്ധപ്പെടുത്തുവാനുമുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ  2021 ആഗസ്റ്റ് 14 ന്  വൈകീട്ട് 04.30 ന് പിടിഎ പ്രസിഡന്റ്‌ ശ്രീ സുബൈറിന്റെ അധ്യക്ഷതയിൽ ആകാശവാണി വാർത്താ അവതാരകൻ ശ്രീ. ഹക്കീം കൂട്ടായി  സ്കൂളിന്റെ സ്വന്തം സ്വര പേടകം(റേഡിയോ ചാനൽ) ശ്രോതാക്കൾക്കായി തുറന്നു..

ചടങ്ങിൽ തിരൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. സുനിജ മുഖ്യാതിഥിയായിരുന്നു.

കുട്ടികളിൽ

ആരോഗ്യകരമായ ഒരു കേൾവി സംസ്കാരം വളർത്തിയെടുക്കാനും പഠന പാഠ്യേതര വിഷയങ്ങളെ സർഗ്ഗാത്മകമായി ബന്ധപ്പെടുത്തി ശ്രോതാക്കളുടെ കാതുകളിൽ എത്തിക്കുക എന്നതുമാണ് ഈ റേഡിയോ ചാനലിന്റെ ഉദ്ദേശം.

വ്യത്യസ്ത മേഖലകൾ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി ഇരുപതോളം പരിപാടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുന്ന റേഡിയോ ചാനൽ ഒരു വർഷത്തോളമായി പ്രക്ഷേപണം ചെയ്തുപോരുന്നു.

ഇന്റർനെറ്റ്‌, ഓഡിയോ അപ്ലിക്കേഷൻസ് എന്നീ വിവര സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ശ്രോതാക്കൾക്ക് മുൻപിൽ ഞാറാഴ്ചകളിൽ പ്രക്ഷേപണം ചെയ്യുന്നു.. ഇത് ഒരാഴ്ച ശ്രോതാക്കൾക്ക് കേൾക്കാൻ അവസരം ഒരുക്കുന്നു..

റേഡിയോയിൽ പ്രക്ഷേപണം ചെയ്യുന്ന പരിപാടികൾ

1. സർഗലോകം

(കുട്ടികൾ സ്വന്തമായി എഴുതിയ കഥകൾ, പ്രശസ്ത കഥാകൃത്തുക്കളുടെ രചനകൾ എന്നിവയുടെ അവതരണം ,കവി പരിചയം)

2. യവനിക

(പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട കുട്ടികൾ തയ്യാറാക്കിയ നാടകത്തിൻ്റെ അവതരണം, പഴയ കാല നാടക പ്രവർത്തകരുടെ അരങ്ങിലെ അനുഭവങ്ങൾ പങ്കുവെയ്ക്കൽ)

3. പ്രഭാഷകൻ്റെ വഴി

(വിവിധ ദിനങ്ങൾ, പ്രമുഖ വ്യകതികളുടെ ജന്മ, ചരമദിനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങൾ )

4. നാട്ടറിവ്

( നാട്ടു മുത്തച്ഛന്മാരും മുത്തശ്ശിമാരുമായി അഭിമുഖം നടത്തി അനുഭവങ്ങൾ പങ്കുവെക്കൽ,

5. താളവും മേളവും

(സംഗീത ഉപകരണങ്ങൾ പരിചയപ്പെടുത്തൽ)

6. പാട്ടിൻ്റെ പാലാഴി

( പഴയകാല സിനിമാ നാടക ഗാനങ്ങൾ കോർത്തിണക്കിയ പരിപാടി )

7. വീഥികളിലൂടെ

( കലാ-കായിക-സാഹിത്യ- ശാസ്ത്ര മേഖലകളിലെ വ്യത്യസ്ത വഴികളിലൂടെയുള്ള ഒരു യാത്ര. )

8. ഭാഷാ പരിചയം

(സംസ്കൃതപാഠം, ഹിന്ദി, ഉറുദു, അറബി പാഠങ്ങൾ ,സ്പോക്കൺ ഇംഗ്ലീഷ്‌ - അധ്യാപകരുടെ സഹായത്തോടെ )

9. കൗതുക വാർത്ത

( പ്രാദേശിക വാർത്തകൾക്ക് ഊന്നൽ നൽകി കൊണ്ടുള്ള വാർത്ത, ആഴ്ച്ചയിലൊരിക്കൽ)

10. വിരുന്ന്

(വ്യത്യസ്ത മേഖലകളിൽ പ്രശസ്തരായവരെ പരിചയപ്പെടുന്ന പരിപാടി )

11. ശാസ്ത്രലോകം

( ശാസ്ത്ര സംബന്ധിയായ കാര്യങ്ങൾ പരിചയപ്പെടൽ, ശാസ്ത്ര പ്രതിഭകളുടെ ജീവിത പ്രയാണം )

12. വായനശാല

(ആഴ്ചയിലൊരു പുസ്തകം പരിചയപ്പെടൽ )

13. പോയവാരം

( പ്രാദേശികതലം മുതൽ അന്താരാഷ്ട്ര തലം വരെ യുള്ള  ഒരാഴ്ചയിലെ സംഭവവികാസങ്ങൾ സംക്ഷിപ്തമായി ശ്രോതാക്കളുടെ മുൻപിൽ അവതരിപ്പിക്കൽ )

14. എഴുത്തു പെട്ടി

(ഒരാഴ്ച പ്രക്ഷേപണം ചെയ്ത പരിപാടികളെ കുറിച്ചുള്ള അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ ശ്രോതാക്കൾക്ക് എഴുതി അറിയിക്കാനുള്ള അവസരം )

ഈ റേഡിയോ ചാനലിലൂടെ കുട്ടികളുടെ കഴിവുകൾ  ജനങ്ങളിൽ എത്തിക്കുവാനും രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പിക്കുവാനും സാധിച്ചു.

കേരളത്തിലെ പ്രമുഖ വാർത്താ മാധ്യമമായ 24 ഉൾപ്പെടെയുള്ള ദൃശ്യ മാധ്യമങ്ങളിൽ പ്രാദേശികവാണി ചെമ്പ്ര സ്കൂൾ fm 2021  എന്ന റേഡിയോ ചാനലിനെ സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.

ഇത് സ്കൂളിന്റെ തനതു പ്രവർത്തനത്തെ നാട് ഒന്നടങ്കം നെഞ്ചേറ്റിയതിന്റെ സാക്ഷ്യമാണ്.

പത്മശ്രീ പുരസ്കാര ജേതാവിനൊപ്പം ഒരു ദിനം

 

2022 മാർച്ച് 8 – വനിതാ ദിനത്തിൽ ചെമ്പ്ര എ.എം.യു.പി. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പത്മശ്രീ പുരസ്കാരം നേടിയ കെ.വി.റാബിയയെ ആദരിച്ചു. സ്വപ്രയത്നം കൊണ്ട് വിസ്മയം തീർത്ത് സമൂഹത്തിനാകെ അക്ഷരവെളിച്ചം പകർന്ന മഹത് വ്യക്തിയായ കെ.വി.റാബിയയുടെ മലപ്പുറം തിരൂരങ്ങാടിയിലെ വെള്ളിലക്കാടുള്ള വസതിയിൽ ചെന്നാണ് കുട്ടികൾ പൊന്നാടയണിയിച്ച് ആദരിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെ വിദ്യാഭ്യാസ, സാംസ്കാരികരംഗത്ത് സാമൂഹിക നീതി യാഥാർഥ്യമാക്കാൻ പരിമിതികളെ മറികടന്ന് പൊരുതിയ ചരിത്രം റാബിയ കുട്ടികൾക്ക് മുന്നിൽ വരച്ചുകാട്ടി. അർഹതയ്ക്കുള്ള അംഗീകാരമായി രാജ്യം പത്മശ്രീ നൽകി ആദരിക്കുമ്പോൾ തന്റെ ജീവിതം കൊണ്ട് സമൂഹത്തിന് പ്രകാശവും പ്രചോദനവുമായി തീരുകയാണ് റാബിയ എന്ന അതുല്യ വനിത. ആദരിക്കൽ ചടങ്ങ് സ്കൂളിലെ ഹൈ ടെക് ക്ലാസ് മുറിയിൽ കുട്ടികൾ വീക്ഷിച്ചു.  ചടങ്ങിൽ സ്കൂൾ പ്രധാനധ്യാപിക മിനി കെ ആർ ജെയ്നിവാസ് അധ്യാപകരായ ബുഷ്റ, റംഷിയ, പ്രവീൺ കൊള്ളഞ്ചേരി, ജംഷീർ വിശാരത്ത്, വിദ്യാർത്ഥികളായ നവമി നന്ദൻ, റിമ സൈൻ, മിൻഹ ഫാത്തിമ, ഹയ സദർ, റിദാ കബീർ എന്നിവർ സംബന്ധിച്ചു.

അംഗവൈകല്യത്തിന്റെ പരിമിതികളെ മറികടന്ന് 1990 ൽ കേരള സാക്ഷരതാ മിഷന്റെ പ്രവർത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെ പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ടവരാണ് കെ.വി റാബിയ എന്ന കറിവേപ്പിൽ റാബിയ. അംഗവൈകല്യമുള്ള വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നു.

അരയ്ക്കുകീഴെ തളർന്നിട്ടും ചുറ്റുപാടും അക്ഷരവെട്ടം പകർന്നു നൽകിയ പോരാട്ടമാണ് സാക്ഷരതാ യജ്ഞത്തിന്റെ പ്രതീകമായി റാബിയയെ മാറ്റിയത്. 1966-ൽ തിരൂരങ്ങാടിയിൽ ജനിച്ച റാബിയയ്ക്ക് കോളേജ് വിദ്യാഭ്യാസ കാലത്ത് പോളിയോ പിടിപെട്ട് കാലുകൾക്ക് വൈകല്യം സംഭവിക്കുകയായിരുന്നു. പ്രീഡിഗ്രിവരെ മാത്രമാണ് പഠിച്ചത്. പിന്നീട് പരന്നവായനയിലൂടെ വിവിധ വിഷയങ്ങളിൽ അറിവുനേടി. 1990-കളിൽ സാക്ഷരതാ യജ്ഞമാരംഭിച്ചപ്പോൾ മറ്റുള്ളവർക്ക് അക്ഷരം പഠിപ്പിക്കാൻ റാബിയ മുന്നിട്ടിറങ്ങി. വൈകല്യങ്ങളെ മറികടക്കുന്ന അതിജീവനത്തിന്റെ ഇതിഹാസമാണ് 'സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്' എന്ന റാബിയയുടെ ആത്മകഥ.

ശാരീരീകമായ വെല്ലുവിളികളെ വകവയ്ക്കാതെ അക്ഷരാർത്ഥത്തിൽ പ്രകാശം പരത്തുന്ന പെൺകുട്ടി. ചെറുപ്പത്തിൽ പോളിയോ വന്ന് കാലുകൾ തളർന്നെങ്കിലും അത് കൂസാതെ അക്ഷരങ്ങളറിഞ്ഞവൾ. അത് ആയുധമാക്കിയവൾ. അറിവു കൊണ്ട് നേടിയ നല്ലെതാക്കെയും കലർപ്പില്ലാതെ ആ നാട്ടുകാർക്ക് പകർന്നു നൽകാൻ ഒരു പൂമ്പാറ്റയെ പോലെ പാറി നടക്കുന്നവൾ.

ദുർഘടമായ ആ പ്രദേശത്ത് വീൽചെയറിലും മറ്റുള്ളവർ കസേരയിൽ എടുത്തു കൊണ്ടു പോയൊക്കെയാണ് റാബിയയുടെ  സാക്ഷരതാ പ്രവർത്തനം നടന്നിരുന്നത്. തന്നെക്കാളും എത്രയോ പ്രായമായ വല്യുമ്മമാരും വല്യപ്പൻമാരും റാബിയയുടെ നിർമ്മലമായ പുഞ്ചിരിക്ക് മുമ്പിൽ പ്രിയ ശിഷ്യരായി.

സാമൂഹ്യ സേവന രംഗത്ത് പരിമിതികളും തിരിച്ചടികളും വക വെക്കാതെ മറ്റുള്ളവരേക്കാൾ മികച്ച രീതിയിൽ, ലോകത്തിന് മാതൃകയായി പ്രവർത്തിച്ച ചരിത്രമാണ് കെ.വി. റാബിയയുടേത്. സാമൂഹ്യ പ്രവർത്തക എന്ന നിലയിൽ  പത്മശ്രീ നൽകി  കെ.വി. റാബിയയെ രാജ്യം ആദരിക്കുമ്പോൾ അത് തിളക്കം കൂട്ടുന്നത് പത്മശ്രീ പുരസ്കാരത്തിന് കൂടി ആണ്. അത്രയും അർഹമായ കൈകളിലേക്ക് തന്നെയാണ് അത് നൽകുന്നത്.

ഈ വനിതാദിനത്തിൽ റാബിയ എന്ന വനിതയുടെ മുന്നിലിരുന്ന് അവരുടെ ജീവിതപോരാട്ടം മനസ്സിലേക്ക് ആവാഹിച്ചപ്പോൾ പുതുതലമുറയ്ക്ക് അതൊരു ആവേശമായി. ചെറിയ ബുദ്ധിമുട്ടുകളെ പോലും പർവതീകരിച്ച് തങ്ങളുടെ വിധിയെ പഴിക്കുന്നവർക്ക് മുമ്പിൽ ഒരു മാതൃകയായി ജ്വലിച്ചു നിൽക്കുന്ന വനിതയെ മുമ്പിൽ കണ്ട അവർക്ക് പുതിയ ഒരു ഊർജം കിട്ടിയ ആവേശമായിരുന്നു മടങ്ങുമ്പോൾ.

https://youtu.be/v8D6Kl9Fvqc

https://fb.watch/bCQVkY7jlT/

LSS പരിശീലനം

USS പരിശീലനം

USS പരിശീലന പരിപാടി 2021-2022

      2021-22 അധ്യയന വർഷത്തെ uss പരീക്ഷ എഴുതുന്നതിനായി മികച്ച കുട്ടികളെ കണ്ടെത്തുന്നതിനായി ഡിസംബർ ആദ്യ വാരം ഒരു പരീക്ഷ നടത്തി അതിൽനിന്നും 31കുട്ടികളെ കണ്ടെത്തുകയും അവർക്ക് എല്ലാ ദിവസവും ഉച്ചക്ക് 2മണി മുതൽ 4 മണി വരെ പരിശീലനം ആരംഭിക്കുകയും ചെയ്തു. ഒരുമാസത്തെ പരിശീലനത്തിനു ശേഷം ഒരു uss മാതൃകാ പരീക്ഷ നടത്തി അതിൽ നിന്നും മികച്ച 13 കുട്ടികളെ സെലക്ട്‌ ചെയ്ത് ഓൺലൈൻ പരിശീലനം തുടർന്ന് പോകുന്നു.

       കൂടാതെ 2020-21 വർഷത്തെ പരീക്ഷ നോട്ടിഫിക്കേഷൻ വന്നപ്പോൾ ആ കുട്ടികൾക്കായിഎല്ലാ ദിവസവും 2.30 മുതൽ 4.00 മണി വരെ  മാതൃകാ പരീക്ഷകൾ നടത്തി.

അക്ഷര വെളിച്ചം

My English