ശാന്തമായി ഒഴുകുന്ന നദികളും
പച്ചപ്പു നിറഞ്ഞ പാടങ്ങളും
പാടത്തിനുളളിലെ വലിയ കുളവും
തെളിനീരുറവ ഒഴുകുന്ന ചെറിയ തോടുകളും
മാമലകളും തിര തുളളുന്ന
കടലും ചേ\ർന്ന എൻെറ പരിസ്ഥിതി
കാണാൻ എന്തു ഭംഗി
നല്ല സുഗന്ധമുളള പൂക്കൾ വിടർന്നു
നിൽക്കുന്ന മരങ്ങളൂം
പാറി നടക്കുന്ന പൂമ്പാറ്റകളും
കലപില കൂട്ടുന്ന പക്ഷികളും
ഉളള എൻെറ പരിസ്ഥിതി
കാണാൻ എന്തു ഭംഗി