എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/വീടും പരീസരവും

ലീനയുടെ നന്മ
              ഒരിക്കൽ ഒരു വീട്ടിൽ വളരെ അധ്വാസിയായ ഒരു കുട്ടി ഉണ്ടായിരുന്നു.അവളുടെ പേരാണ് ലീന.എന്നാൽ അവളുടെ അയൽവാസിയായ മീന വളരെ മടിച്ചിയായിരുന്നു.അങ്ങനെ വർഷക്കാലമായപ്പോഷ്‍ ലീന അവളുടെ വീടും പരിസരവുമെല്ലാം വളരെ വൃത്തിയോടെ സൂക്ഷിച്ചു. വെള്ളം കെട്ടി കിടക്കാനോ കൊതുകിന് വളരാൻ സാഹചര്യമൊരുക്കുകയോ ചെയ്യാതെ വീടും പരിസരവുമെല്ലാം അത്യധികം വൃത്തിയോടെ അവൾ കാത്തു സൂക്ഷിച്ചു.എന്നാൽ മീന അതൊന്നും കാര്യമാക്കാതെ കിടന്നുറങ്ങി.അതികം വൈകാതെ തന്നെ മീനക്ക് പനി പിടിപെട്ടു.ഇത് കേട്ട് ലീന മീനയുടെ അടുത്തേക്ക് ഓടിയെത്തി.മലിനമായ് കിടക്കുന്ന മീനയുടെ വീടും പരിസരവും കണ്ട്  ലീന പരഞ്ഞു ..നിനക്ക് അസുഖം വരാൻ കാരണം നീ വീടും പരിസരവും വൃത്തിയാക്കാത്തതു കൊണഅടാണ്,മാത്രമല്ല വെള്ളം കെട്ടി കിടക്കുന്നതിനാൽ ഒരുപാട് കൊതുകുകളും ഉണ്ട്.എന്നിട്ടവൾ അവിടെയെല്ലാം വൃത്തിയാക്കി കൊടുത്തു.ഇത് കണ്ടപ്പോൾ മീനയ്ക്ക് കുറ്റ ബോധം തോന്നി.അവൾ ലീനയോട് നന്ദി പറയുകയും ഇനി വീടെല്ലാം വൃത്തിയോടെ സൂക്ഷിക്കാമെന്ന് വാക്കു നൽകി.