കൊലയാളി കോവിഡിൻ കളികളൊന്നും
മലയാള നാട്ടിൽ വേണ്ടേ വേണ്ട
കുറേയോണമുണ്ടവർക്ക് എന്ത് കൊറോണ
സോപ്പിട്ടു നിന്നെ പതപ്പിച്ചുകൊന്നിടും
ആതുരസേവനത്തിൻ മാതൃക
ലോകത്തിനേകിടുന്ന മാലാഖമാർ
ഉള്ളതാണീ നമ്മുടെ കൊച്ചുനാട്
കാക്കുന്നു എൻെറ ഈ നല്ല നാട്
ചങ്കുറപ്പുള്ള ജനങ്ങൾ ഉള്ള
നാടിനെ നശിപ്പിക്കാൻ ഒരു കോവിഡിനും ആകില്ല
അതിജീവനത്തിൻെറ പാതയിൽ നാം
അണപ്പൊട്ടി ഒഴുകുന്നു സ്നേഹതീരമായ്
നമ്മൾ കാക്കും കരുതലിൻ കരുത്തിനാൽ
തുരത്തിടാം നമുക്കു കൊറോണയെ