എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന മഹാമാരി
കൊറോണ വൈറസ് എന്ന മഹാമാരി കൊറോണ വൈറസ് ആദ്യമായി കാണപ്പെട്ടത് ചൈനയിലാണ്. ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നു. ഈ രോഗം ലോകമാകെ വ്യാപിച്ചിരിക്കുന്നു. ഇത് പർന്നു പിടിച്ച രാജ്യങ്ങളിലൂടെ പോയ ആളുകൾക്കെല്ലാം ഈ രോഗം പിടിപെട്ടു. അങ്ങനെ അവർ അവരുടെ നാട്ടിൽ തിരിച്ചെത്തിയപ്പോൾ അവരുടെ നാട്ടിലും ഈ രോഗം പരന്നു. രോഗം പരന്നത് കൂടുതലായപ്പോൾ ഓരോ രാജ്യത്തെ സർക്കാറുകളും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങി. ആളുകളോട് വീട്ടിലിരിക്കാൻ പറഞ്ഞു. സ്കൂളുകൾ അടച്ചിട്ടു, പൊതു ഗതാഗതം നിർത്തലാക്കി, കടകൾ അടച്ചിട്ടു. കുട്ടികളായ ഞങ്ങൾക്ക് അവധിക്കാലം കളിച്ചു നടക്കാനും പറ്റാതായി.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത |