സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ പ്രദേശത്ത് അക്ഷരാഭ്യാസം അവഗണിച്ചിരുന്ന മാപ്പിള സമൂഹത്തിന്റെ സാമൂഹ്യപുരോഗതി ലക്ഷ്യമാക്കി ഏതാനും ഓത്തുപള്ളികൾ പരിവർത്തനം ചെയ്തു. ഗവൺമെന്റിന്റെകീഴിൽ പുതിയ എലിമെന്ററി സ്കൂളുകൾ അനുവദിക്കുകയുണ്ടായി. ആ കൂട്ടിത്തിലാണ് നമ്മുടെ വിദ്യാലയവും 1927 ൽ പിറവിയെടുത്തത്

വിദ്യാഭ്യാസ തൽപരനും സാമൂഹിക പ്രവർത്തകനുമായ നെടുപറമ്പിൽ കോയഹാജിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക നേതാവ്. ഈ വിദ്യാലത്തിന്റെ പ്രഥാനാധ്യാപകൻ കൂടിയായിരുന്ന അദ്ദേഹം ധാരാളം പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടാണ് ഈ വിദ്യാലത്തെ വളർത്തി വലുതാക്കിയത്. ശ്രീ കോയഹാജിയുടെ ദേഹവിയോഗത്തിന് ശേഷം ശ്രീ എൻ പി പോക്കർഹാജി മാനേജറായി ചുമതലയേറ്റു. 1963 മുതൽ ദീർഘകാലം പ്രഥാനാധ്യാപകനായി ചുമതലയേറ്റ ശ്രീ വി കുട്ടിനാരായണൻ മാസ്റ്ററുടെ ആത്മാർത്ഥ സേവനവും പോക്കർ ഹാജിയുടെ മാനേജമെന്റും സ്കൂളിനെ അതിന്റ വളർച്ചയുടെ പാരമ്യതയിൽ എത്തിച്ചു. സത്രീ വിദ്യാഭ്യാസത്തിന് ഒട്ടും പ്രാധാന്യം നൽകപ്പെടാത്ത കാലത്ത് മുസ്ലിം സമുദായത്തിൽ നിന്നും അധ്യാപനരംഗത്തേക്ക് മുന്നിട്ടിറങ്ങി പ്രവർത്തിച്ച ശ്രീമതി മറിയക്കുട്ടി ടീച്ചറെ പോലുള്ല ഗുരുക്കൻമാരുടെ പ്രവർത്തനം സ്മരിക്കാതെ ഈ ചരിത്രം പൂർത്തിയാകുയില്ല. ഈ കാലഘട്ടം സ്കൂളിന്റെ സുവർണകാലഘട്ടം തന്നെയായിരുന്നു. നമ്മുടെ വിദ്യാലയം പഞ്ചായത്ത് സബ്ജില്ലാതലങ്ങളിൽ കലാ കായിക രംഗങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ അന്നും ഇന്നും നേടിയെടുത്തിട്ടുണ്ട്. അതുപോലെതന്നെ മാനേജരുടെടയും കുട്ടിനാരായണൻ മാസ്റ്ററുടെയും പി ടി എയുടേയും പരിശ്രമത്തിന്റെ ഫലമായി താനൂർ വികസന ബ്ലോക്കിന്റെ പദ്ധതിപ്രകാരം നമ്മുടെ വിദ്യാലയത്തിൽ പമ്പ് ഹൗസ് കിണർ തുടങ്ങിയവ നേടയെടുക്കുവാൻ കഴിഞ്ഞു.

ഈ വിദ്യാലത്തിൽ 9 ഡിവിഷനുകളിലായി ഇന്ന് മൂന്നൂറിൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. കൂടാതെ മികച്ചരീതിൽ പ്രവർത്തിക്കുന്ന എൽ കെ ജി, യു കെ ജി എന്നിവയും സ്കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. മാനേജ്മെന്റിന്റെയും സർക്കാർ പദ്ധതികളുടെയും ഭാഗമായി പഞ്ചായത്തിലെ സമ്പൂർണ ഹൈടെക് വിദ്യാലയം എന്ന പദവി നമുക്ക് നേടിയെടുക്കാൻ കഴിഞ്ഞു. എട്ട് ക്ലാസ്സ് റൂമുകളും ഹൈടെക്കായ പഞ്ചായത്തിലെ ഏക വിദ്യാലയമാണ് നമ്മുടേത്. ഒരു കാലത്ത് അസൗകര്യങ്ങളാൽ വീർപ്പുമുട്ടിയ വിദ്യാലത്തിന് ഇന്ന് ഏറ്റവും മികച്ച രീതിയിലുള്ള കെട്ടിടം മാനേജ്മെന്റ് നിർമിച്ചിട്ടുണ്ട്.