എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/വികൃതിയായ കിട്ടുവാന
വികൃതിയായ കിട്ടുവാന
ഒരു കാട്ടിൽ മഹാവികൃതിയായ കിട്ടു എന്ന ആനക്കുട്ടി ഉണ്ടായിരുന്നു. അവൻ അമ്മ പറയുന്നതൊന്നും അനുസരിക്കാതെ വികൃതി കാണിച്ച് നടക്കും .ഒരു ദിവസം അവൻ അമ്മയെ കാണാതെ കളിക്കാൻ പോയി .അവൻ അറിയാതെ ഒരു കുഴിയിൽ വീണു .കിട്ടു ഉറക്കെ കരഞ്ഞു .ഏറെ നേരം കഴിഞ്ഞിട്ടും കിട്ടുവിനെ കാണാതെ അമ്മ വിഷമിച്ചു. അവനെ തിരഞ്ഞു നടന്നു .കുറേ ദൂരം ചെന്നപ്പോൾ അവന്റെ കരച്ചിൽ കേട്ടു .അമ്മ ഓടിച്ചെന്ന് കിട്ടുവിനെ രക്ഷിച്ചു .കിട്ടു അമ്മയെ കെട്ടിപ്പിടിച്ചു.അങ്ങനെ അമ്മ പറയുന്നതെല്ലാം അനുസരിച്ച് കിട്ടു നല്ല കുട്ടിയായി
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |