എ.എം.എൽ.പി.സ്കൂൾ ചുങ്കാത്തപാലം/അക്ഷരവൃക്ഷം/നന്മ മരം
നന്മ മരം
ഒരു മഹാരാജ്യത്തെ രാജാവ് ഒരു ദിവസം പ്രജകളുടെ ബുദ്ധിമുട്ടുകളും യാതനകളുമെല്ലാം അറിയാനായി വേഷം മാറി നടന്നുകൊണ്ടിക്കെ വഴിയിൽ ഒരു വൃദ്ധൻ മരം നടുന്നത് കണ്ടു. രാജാവ് വൃദ്ധൻെ അടുത്ത് പോയി ചോദിച്ചു: “ എന്തിനാണു നിങ്ങൾ ഈ വയസ്സുകാലത്ത് കഷ്ടപ്പെട്ട് മരം നടുന്നത്. നിങ്ങൾക്ക് ഇത് കൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടോ ? . ഇത് ഫലം കായ്ക്കുന്നത് വരെ നിങ്ങൾ അതിജീവിക്കുക എന്നത് അസാധാരണമാമല്ലോ..” വൃദ്ധൻ അദ്ദേഹത്തെ നോക്കിക്കൊമ്ട് പറഞ്ഞു : “ ഇന്ന് നാം ചെയ്യുന്ന പ്രവൃത്തി വരും തലമുറക്കാർക്ക് ഉപയോഗപ്പെടും. പണ്ടുള്ളവർ ചെയ്ത നന്മയുടെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്നത്.നാം നമുക്ക് വേണ്ടി മാത്രമല്ല നന്മ ചെയ്യേണ്ടത്.മററുളളവർക്കും കൂടിയാണ്". ഇതുപോലെ തന്നെയാണ് നാം ഇന്ന് നേരിടുന്ന കൊറോണ എന്ന മഹാമാരിയെ അതിജീവിക്കേണ്ടത്. നാം കൊറോണക്കെതിരിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ മററുളളവരും കൂടി ബുദ്ധിമുട്ടേണ്ടി വരും.അതും നാം കാരണമായിരിക്കും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |