കൊറോണ
ഭയന്നിടില്ല നാം
ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരൻ്റെ കഥ കഴിച്ചിടും
തകർന്നിടില്ല നാം
കെെകൾ ചേർത്തിടും
നാട്ടിൽ നിന്നും ഈ വിപത്ത്
അകന്നിടും വരെ
കെെകൾ നാം ഇടയ്ക്കിടയ്ക്ക് സോപ്പു-
കൊണ്ട് കഴുകിടും
കൂട്ടമായ് പൊതുസ്ഥലത്തെ
ഒത്തുചേരൽ നിർത്തണം
പരത്തിടില്ല കോവിഡിൻ
ദുഷിച്ച ചിന്തകളൊക്കെയും
ചരിത്രപുസ്തകത്തിൽ നാം
കുറിച്ചിടും കൊറോണയെ
തുരത്തി വിട്ട് നാടുകാത്ത്
നന്മയുള്ള മക്കളായ്......