ഇനി വരുന്ന കുട്ടികൾക്ക് സ്കൂളിൽ
പോകാൻ സാധ്യമോ ?
മലിനമായ ഭൂമിയും
അതിൽ കൊറോണ എന്ന വൈറസും
ചൈനയിൽ നിന്നും തുടങ്ങി
ലോകമാകെ വൈറസായി
കളിച്ചു ചിരിച്ചു നടന്ന നമ്മൾ
വീട്ടിൽ ആകെ പെട്ടുപോയി [ഇനി വരുന്ന ]
മാസ്‌ക്കുകൾ ധരിക്കണം
നമ്മൾ കൈകൾ വൃത്തിയാക്കണം
അകലം പാലിച്ചു നടക്കണം
നമ്മൾ യാത്രകൾ ഒഴിവാക്കണം
പാവപ്പെട്ട പ്രവാസികൾക്ക്
നാട് കാണാൻ മോഹമായി
ജാഗ്രത പുലർത്തണം നിങ്ങൾ
കൊറോണയെ അകറ്റണം
ഇനി വരുന്ന കുട്ടികൾക്ക് സ്കൂളിൽ
പോകാൻ സാധ്യമോ ? [3 ]