എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/അക്ഷരവൃക്ഷം/കൂട്ടുകാരന്റെ ഉപദേശം

കൂട്ടുകാരന്റെ ഉപദേശം

ഒരിക്കൽ ഒരു പൈങ്കിളി കാട്ടിൽ ആടി പാടി പറന്നു നടക്കുകയായിരുന്നു. പറന്നുപറന്ന് അവളൊരു വനവേടൻ വെച്ച വലയിൽ കുടുങ്ങി. അയാൾ അതിനെ ചന്തയിൽ കൊണ്ടുപോയിവിറ്റു. പൈങ്കിളിയേ വാങ്ങിയ ആൾ അതിനെ ഒരു കൂട്ടിലാക്കി തന്റെ വീടിന്റെ മുന്നിൽ തൂക്കിയിട്ടു. കുറച്ചു ദിവസം കഴിഞ്ഞു. പൈങ്കിളി തന്റെ കാടിനെ കുറിച്ച് ഓർത്ത് സങ്കടപ്പെട്ടു കൂട്ടി കിടക്കുകയായിരുന്നു. പെട്ടെന്ന് ഒരു വവ്വാൽ കൂട്ടിന് അടുത്തുവന്നു. അവൻ ചോദിച്ചു:" എന്തുപറ്റി ചങ്ങാതി? എന്തിനാണ് നീ ഇങ്ങനെ ദുഃഖിചിരിക്കുന്നത്?" പൈങ്കിളി തന്റെ സങ്കടം ബ പൈങ്കിളി തന്റെ സങ്കടം വവ്വാൽ നോട് പറഞ്ഞു. അല്പം ചിന്തിച്ചപ്പോൾ വവ്വാലിന് ഒരു സൂത്രം പിടികിട്ടി. അവൻ പറഞ്ഞു:" ഇന്നുമുതൽ നീ വീട്ടുകാർ തരുന്ന ഭക്ഷണമൊന്നും കഴിക്കരുത്. നിനക്കുള്ള ഭക്ഷണം രാത്രി ഞാൻ തരും. ഒരാഴ്ച കഴിഞ്ഞ് ഈ ചത്തത് പോലെ കിടക്കുക. എന്തു സംഭവിക്കുമെന്ന് നമുക്കു നോക്കാം." അന്നുമുതൽ കിളി ഒന്നും കഴിക്കാനകഴിക്കാതായി. രാത്രി വവ്വാൽ കൊടുത്തത് മാത്രം കഴിച്ചു. ഒരാഴ്ച കഴിഞ്ഞു. വീട്ടുകാർ നോക്കിയപ്പോൾ അതാ കിളിക്കൂട്ടിൽ ചത്തു കിടക്കുന്നു. ഭക്ഷണം കഴിക്കാതെ കിളി ചത്തു പോയി എന്ന് കരുതി അവർ അതിനെ എടുത്തു കളഞ്ഞു. കൂട്ടിൽ നിന്നും രക്ഷപ്പെട്ട കിളി വവ്വാലി നോട് നന്ദിപറഞ്ഞു വനത്തിലേക്ക് യാത്രയായി

ഹിബ ഫാത്തിമ എം
4.A എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ