എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/അക്ഷരവൃക്ഷം/കണിക്കൊന്നകൾ പൂത്തുലഞ്ഞ മേടമാസ പുലരികൾ...

കണിക്കൊന്നകൾ പൂത്തുലഞ്ഞ മേടമാസ പുലരികൾ...


വർണ്ണങ്ങൾ വാരിവിതറിയ

കുഞ്ഞരിപ്പൂക്കൾ..

തിരക്കിട്ട് ഓടിയകലുന്ന

പകലുകൾ..

പൂത്തുമ്പിയെയും പൂങ്കാറ്റിനെയും

ചേർത്തുപിടിച്ച നാളുകൾ..

ഇന്ന്,

പുതിയൊരു

ക്വാറന്റീൻ ലോകം..

ബന്ധങ്ങളില്ലാത്ത

ബന്ധനങ്ങളുടെ ലോകം..

കിളികളുടെ കലപില

നാദം മാത്രം..

തിരക്കിട്ട പകലുകളും

മങ്ങിയവെളിച്ചത്തിൽ നുരയുന്ന

ലഹരികളുമില്ല,

മുന്നിലെത്താൻ

കുതിക്കുന്ന

വാഹനങ്ങളുടെ ഗർജ്ജനങ്ങളുമില്ല..

എനിക്ക് ഭയമാകുന്നു..

കോവിലുകളിൽ ദേവന്മാരും

തനിച്ചായിപ്പോയോ?

മൂകമീ നിരത്തുകളിൽ,

തൊട്ടടുത്ത്

എത്തിയൊരീ

ദുരന്തത്തിൻ

ഇരമ്പലുകളോ ?

മറ്റൊരു കൊടുങ്കാറ്റിൻ

മുൻപുള്ള

ഭീകരമാം ശാന്തതയോ ?

നാളെ,

വീണ്ടും എല്ലാം പഴയതുപോലെ..

നേടിയതിന്റെയും

നഷ്ടങ്ങളുടെയും

നാൾവഴികൾ മാത്രം..

രാഷ്ട്രീയഭ്രാന്തിന്റെയും

മതഭ്രാന്തിന്റെയും

ജയപരാജയങ്ങൾ വീണ്ടും,

ഇനിയുമൊരു കോവിഡ്

ആവർത്തിക്കില്ലയെന്ന്

ആശ്വസിക്കാനാവുമോ ?

 

Zalfa kareem. C
2 B എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത