ഞാൻ കൊറോണ
എന്റെ അമ്മ തൻ ചൈന
എന്റെ ജന്മദേശം വുഹാൻ
ഓമനിച്ചെനിക്കൊരു പേരു നൽകി
കൊറോണ എന്നൊരു നാമം
ബുദ്ധിയുള്ളവരെന്നെ
കോ വിഡ് 19 എന്ന് വിളിക്കുന്നു
എന്റെ ജന്മം ഒരു പാഴ്ജന്മം
ഞാൻ കാരണം ഈ ലോകം
കണ്ണീർ പുഴയൊഴുക്കുന്നു
ഈ ലോകത്തിൻ നിന്നെന്നെ വലിച്ചെറിയൂ
സഹോദരങ്ങളെ ...
എന്നെ തുടച്ചു നീക്കീടുവിൻ
അതിനായ് ഒറ്റക്കെട്ടായ്
പരിശ്രമിക്കൂ....
വിജയം നിങ്ങൾക്കുറപാക്കൂ: