എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/കാണാത്ത ഗുരു

കാണാത്ത ഗുരു


കാണാത്ത ഗുരു

കോവിഡ് ഒരു രോഗം മാത്രമല്ല
മുഖം മറച്ച ഒരു ഗുരു നാഥൻ കൂടിയാണ്
ഇൗ ഗുരുവിന് മുന്നിൽ
മതമോ ജാതിയോ വർഗ്ഗമോ പൗരത്വമോ ഇല്ല
വലിയവനെന്നോ ചെറിയവനെന്നോ നോക്കാതെ
മനുഷ്യൻ ആരെന്നും മനുഷ്യത്വം എന്തെന്നും
പഠിപ്പിക്കുന്ന ഗുരുനാഥൻ
ഇൗ ഗുരുവിന് മുന്നിൽ
നാമിന്ന് ശിഷ്യരാണ്
ജീവന് മൂല്യം കൽപ്പിക്കുന്ന വെറും ശിഷ്യർ മാത്രം.

 

മുഹമ്മദ് സുറൂർ പി
3 B എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത