കോവിഡ് എന്ന മാരണത്തെ
നമ്മളൊന്നായി തുരത്തേണം
അതിനുവേണ്ടി നമ്മൊളൊന്നായി
കഠിനമായി പ്രവർത്തിക്കേണം
കൈകൾ നന്നായി സോപ്പ് തേച്ച്
കഴുകി വൃത്തിയാക്കണം
പൊതുവഴിയിൽ നടക്കുന്നേരം
തുപ്പരുതെ മൂക്കു ചീറ്റരുതേ
തുമ്മൽ വരും സമയം നമ്മൾ
വായും മൂക്കും പൊത്തിടേണെ.
തൂവാലകൊണ്ടു മറച്ചിടേണെ..
ഒരു കൈ അകലവും പാലിച്ചിടാം
സർക്കാർ പറയും നിബന്ധനകളെല്ലാം
പാലിച്ചു നമുക്ക് മുന്നേറിടാം
കോവിഡ് എന്നൊരു മഹാമാരിയെ
നാട്ടിൽ നിന്നും തുരത്തീടാം