പോം പോം ബസ് വരുന്നുണ്ടേ..
ആളെക്കേറ്റി വരുന്നുണ്ടേ..
ആടിയുലഞ്ഞു വരുന്നുണ്ടേ..
വഴിമാറി കുട്ടികളേ...
ബസ്സിൽ വലിയ തിരക്കാണേ..
ഉന്തുംതള്ളും പൊടിപൂരം..
വാഴക്കുലപോൽ തൂങ്ങുന്നു..
കമ്പികൾ തോറും യാത്രക്കാർ!!
ടി മണിയടി കേട്ടാലോ..
വണ്ടി കുതിക്കും മുന്നോട്ട്..
ടിം എന്നൊരു മണി കേട്ടാൽ..
വണ്ടി പൊടുന്നനെ നിൽക്കുന്നു..