എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/ആരോഗ്യവും ശുചിത്വവും..
ആരോഗ്യവും ശുചിത്വവും..
ഒരുരാഷ്ട്രത്തിൻ്റെ ഏറ്റവും വലിയ കരുത്ത് എന്ന് പറയുന്നത് ആരോഗ്യമുള്ള ജനതയാണ്. സമൂഹത്തിൻ്റെ ആരോഗ്യം വ്യക്തിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യ സംരക്ഷണത്തിൽ, സന്തുലിതമായ ഭക്ഷണത്തോടും ചിട്ടയായ വ്യായാമത്തോടും ഒപ്പം പ്രാധാന്യമുള്ളതാണ് മാനസികമായ സ്വച്ഛതയും ശുചിത്വബോധവും. നിത്യജീവിതത്തിൽ വ്യക്തിശുചിത്വവും പരിസരശുചിത്വവും ഒരു പോലെ പ്രധാനപ്പെട്ടതാണ്. നാം ജീവിക്കുന്ന ചുറ്റുപാടാണ് നമ്മെ ആരോഗ്യമുള്ളവരായി നിലനിർത്തുന്നത്. പല രോഗങ്ങളുടെയും മുഖ്യ ഹേതു ശുചിത്വമില്ലാത്ത പരിസരവും മലീമസമായ അന്തരീക്ഷവുമാണ്. പല രോഗങ്ങളുടെയും കാരണക്കാരായ കൊതുക്, എലി തുടങ്ങിയവ വളരുന്നത് വൃത്തിഹീനമായ ചുറ്റുപാടിൽ നിന്നാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നണ്. ചപ്പുചവറുകൾ കുന്നുകൂടാതെ സൂക്ഷിച്ചും മലിനജലം കെട്ടി ക്കെടക്കാതെ സൂക്ഷിച്ചും പല രോഗങ്ങളെയും നമുക്ക് പ്രതിരോധിക്കാം. പൊതു ഇടങ്ങളിൽ തുപ്പാതെയും മാലിന്യം അലക്ഷ്യമായി വലിച്ചെറിയാതെയും സാമൂഹ്യബോധമുള്ളവരായി നമുക്ക് മാറാം. പ്രതിരോധമാണ് പ്രതിവിധി എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ആരോഗ്യമുള്ള ഒരു സമൂഹം വാർത്തെടുക്കാൻ നമുക്ക് അണിചേരാം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |