എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/നിന്നെ ഞാൻ!!
നിന്നെ ഞാൻ!!
വേനലവധി തിമിർക്കണം ടൂറ് പോകണം ടോയ് കാർ വാങ്ങണം ഷോപ്പിംഗ് .... വിരുന്ന്...... പുതിയ ബാഗ്, കുട എന്തെല്ലാം ആഗ്രഹങ്ങളായിരുന്നു പക്ഷേ അമ്മേ, ആരാണീ കൊറോണ ? മൂപ്പരെന്തിനാ നമ്മളെ പൂട്ടിയിട്ടത്? മോനേ, കൊറോണ ഒരു വൈറസാ... ഒരു രോഗാണു! ഇത്തിരിയേയുള്ളൂ..... എന്താ അമ്മേ... ഇത്തിരിപ്പോന്ന ഒരാൾക്ക് ഇത്രയും അഹങ്കാരമോ?അപ്പൊ ഇത്തിരിപ്പോന്ന എനിക്കും എന്തേലും ചെയ്യാനാവും! കൊറോണയെ ഞാനങ്ങനെ വെറുതെ വിടില്ല ഞാൻ വേഗം ഓടിച്ചെന്നു നിന്നെ തുരത്താൻ ഇതെങ്കിൽ ഇത്. !സോപ്പും മാസ്കുമെടുത്തു എനിക്ക് വല്ലാത്തൊരു ഗമ! എടാ കൊറോണേ. വിടില്ല നിന്നെ ഞാൻ.....
|