അകന്നിരിക്കാം തത്കാലം,
പിന്നീടടുത്തിരിക്കാൻ വേണ്ടി..
പകർന്നിടുന്നൊരു രോഗമിത്,
പക്ഷേ ജാഗ്രത മാത്രം മതിയല്ലോ...
കൈകൾ കൈഴുകാം നന്നായി,
കരുതലാവാം ഒന്നായി...
പുറത്തിറങ്ങാൻ നോക്കാതെ,
അകത്തിരുന്ന് കളിച്ചീടാം...!
കൊറോണയെ നാം തുരത്തീടാം
സമൂഹ വ്യാപനം ഒഴിവാക്കി...,
കൊറോണ കാലം ഇനിയെന്നും,
ഒരോർമ്മക്കാലമായി മാറീടും ...!
നമ്മിൽ ഒരോർമ്മക്കാലമായ് മാറീടും ....!!