ലോകത്തിനിന്നു്
ഭവിഷ്യത്തായ
കോവിഡെ നന്ദി
ഭൂമിയുടെ ഒരുപാടു
നന്ദി!
കടലിനും കായലിനും
സന്തോഷം!
കാടിനും വയലിനും
സന്തോഷം!
പക്ഷിമൃഗാദികൾക്കും
സന്തോഷം!
മനുഷ്യജന്മങ്ങൾക്ക് മാത്രം
ദു:ഖം!
വേസ്റ്റ് കൂനകളില്ല..
പ്ലാസ്റ്റിക് കുമ്പാരമില്ല..
മരം മുറിക്കുന്നില്ല..
സിമന്റ് സ്തൂപങ്ങളില്ല....
വായുമലിനീകരണമില്ല....
എവിടെയും ശുദ്ധജലവും
പ്രകൃതി മൊത്തം സന്തോഷത്താലാറാടുന്നു!
മനുഷ്യരെ ഈ തിരിച്ചറിവ്
തുടരുക.
ഭൂമി തന്നായുസ്സു
കാത്തീടുക.
എന്നാലും കോവിഡെ
നിനക്കിവിടെ സ്ഥാനമില്ല.
മനുഷ്യനാപത്തായ നീ
ഭൂമി വിട്ട് പോയീടുക.
പാവപ്പെട്ടവനും
പണക്കാരനെന്നുമില്ലാതെ
ഒറ്റക്കെട്ടായി പ്രതികരിക്കുന്നു.
മനുഷ്യന്റെയീ തിരിച്ചറിവ്
എന്നുമുണ്ടായിടണേ നാഥാ.....!