എ.എം.എൽ.പി.എസ് പറമ്പിൽ/നാടോടി വിജ്ഞാനകോശം
പറമ്പിൽ പ്രദേശത്തെ പ്രഥമ വിദ്യാലയമാണ് അബ്ദുള്ള മെമ്മോറിയൽ എൽ.പി സ്കൂൾ പറമ്പിൽ.കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ വടക്ക് പടിഞ്ഞാറേ അറ്റത്ത് കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൻെറ പടിഞ്ഞാറു ഭാഗത്തായി കോഴിക്കോട് കോർപ്പറേഷനോട് ചേർന്നുകിടക്കുന്ന പറമ്പിൽ ബസാറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പറമ്പിൽ പ്രദേശത്തും പോലൂർ, കണ്ണാടിക്കൽ തുടങ്ങിയ പ്രദേശത്തുമുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ആദ്യമുണ്ടായിരുന്ന വിദ്യാലയമാണിത്.