എ.എം.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ ശുചിത്വം മനസ്സിൽ നിന്ന്.... (ലേഖനം)

  • [[എ.എം.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ ശുചിത്വം മനസ്സിൽ നിന്ന്.... (ലേഖനം)/ശുചിത്വം മനസ്സിൽ നിന്ന്.... (ലേഖനം) |ശുചിത്വം മനസ്സിൽ നിന്ന്.... (ലേഖനം) ]]
ശുചിത്വം മനസ്സിൽ നിന്ന്.... (ലേഖനം)

അക്ഷര വൃക്ഷം പദ്ധതിയിൽ നമുക്ക് കിട്ടിയ വിഷയങ്ങൾ ഈ കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വളരെ പ്രധാനപ്പെട്ടതാണ്.. അതായത് ശുചിത്വം, പരിസ്ഥിതി, രോഗപ്രതിരോധം, എന്നീ കാര്യങ്ങൾ പരസ്പരം ബന്ധപ്പെട്ടാണ് ഇരിക്കുന്നത്..ആദ്യമായി പറയട്ടെ ശുചിത്വമുള്ള മനസ്സുണ്ടെങ്കിലേ ശുചിത്വമുള്ള ശരീരമുണ്ടാവു.. അതുകൊണ്ട് നമ്മൾ ആദ്യമായി മനസ്സ് ശുദ്ധീകരിക്കുക.. അതായത് സത്യം പറയുക.. കളവു പറയുകയോ പ്രചരിപ്പിക്കുകയോ ചെയ്യാതിരിക്കുക.. അറിവുള്ളവരോട് ചോദിച്ചു മനസ്സിലാകുക, മുതിർന്നവരെയും മാതാ പിതാക്കളെയും അനുസരിക്കുക, അവരെ ആദരിക്കുക.. അങ്ങനെ സമൂഹത്തിൽ നല്ലവരായി ജീവിക്കുകഅങ്ങനെ ശുദ്ദിയുളള മനസ്സുണ്ടാവുമ്പോൾ നമ്മുടെ ശരീരവും ശുദ്ധിയാകാൻ നമ്മൾ ശ്രമിക്കും.. എന്തെന്നാൽ ദിവസവും രണ്ടു നേരവും കുളിക്കുക, ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈ നല്ലവണ്ണം കഴുകുക, നമ്മൾ കുട്ടികളാവുമ്പോ പല സ്ഥലത്തും കളിച്ചെന്നിരിക്കും അപ്പോൾ ഇടവിട്ടു സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക, ഉള്ള വസ്ത്രങ്ങൾ വൃത്തിയാക്കിയും ഭംഗിയായും ഉപയോഗിക്കുക, നഖം വളരുമ്പോൾ വെട്ടുക, മുടി ചീകി വൃത്തിയാക്കുക....അങ്ങനെ മനസ്സും ശരീരവും ശുചിത്വപ്പെടുമ്പോൾ നമ്മൾ നമ്മുടെ പരിസ്ഥിതി യെ കുറിച് ചിന്തിക്കും.. അങ്ങനെ നമ്മളാൽ കഴിയുന്ന വിധത്തിൽ ചെടികളും വൃക്ഷങ്ങളും വെച്ച് പിടിപ്പിച്ചു പരിപാലിക്കുകയും അതുവഴി നമുക്ക് ശൊ ഷിക്കാനാവശ്യമായ ഓക്സിജൻ അന്തരീക്ഷത്തിൽ ഉണ്ടെന്നു ഉറപ്പു വരുത്താനും.. അതുപോലെ നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കുകയും, പ്ലാസ്റ്റിക് വെസ്റ്റുകളും മറ്റു മണ്ണിൽ ലയിക്കാത്ത മാലിന്യങ്ങൾ പരിസരത്ത് കളയാതിരിക്കാനും ശ്രദ്ധിക്കണം..ഇങ്ങനെ നമ്മൾ മനസ്സും ശരീരവും പരിസ്ഥിതിയും വൃത്തിയായി സൂക്ഷിക്കുന്നതോട് കൂടി നമ്മുടെ ആരോഗ്യത്തിനാവശ്യമായ പ്രതിരോധ ശക്തി ഓട്ടോമാറ്റിക് ആയി നമ്മൾ ആര്ജിക്കുകയും അത് വഴി രോഗം വരാതെ സൂക്ഷിക്കാൻ ഒരു പരിധി വരെ കഴിയും..മേല്പറഞ്ഞ കാര്യങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട്‌ കൊണ്ട് ഈ കോവിഡ് കാലത്ത് നമ്മൾ രോഗികളുമായി സമ്പർക്കം പുലർത്താടിരിക്കുക, പരസ്പരം അകലം പാലിക്കുക, വീടുകളിൽ കഴിയുക, ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക.. ജാഗ്രത തുടരുക...

Janna jaleel & Minna jaleel.
1 B എ എം എൽ പി സ്കൂൾ തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം