എ.എം.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ അണുവിനെ മുറിച്ചിടാം.(ചെറുകഥ)
അണുവിനെ മുറിച്ചിടാം.(ചെറുകഥ)
അപ്പു വളരെ വികൃതിയുള്ള കുട്ടിയായിരുന്നു. ഒരു ദിവസം അവൻ വീട്ടുമുറ്റത്ത് കളിക്കാനിറങ്ങി. അപ്പൂ ചെളിയിൽ കളിക്കല്ലേ...അമ്മ വിളിച്ച് പറഞ്ഞു. അമ്മയെ കാണാതെ അവൻ ചെളിയിൽ കളിക്കാൻ തുടങ്ങി. ഇതൊന്നും കാണാത്ത അമ്മ അവനെ ചായ കുടിക്കാൻ വിളിച്ചു. അപ്പു കൈ കഴുകാതെ ചായ കഴിച്ചു. അവൻ കാണാത്ത രോഗാണുക്കൾ ആഹാരത്തോടൊപ്പം അപ്പുവിൻ്റെ വയറ്റിലെത്തി. രോഗാണുക്കൾ അവരുടെ പണി തുടങ്ങി. അപ്പുവിന് കലശലായ വയറു വേദന,ചർദ്ദി, വയറിളക്കം .
ഗുണപാഠം: 1) അമ്മ പറയുന്നത് അനുസരിക്കണം 2) ഭക്ഷണത്തിന് മുമ്പും ശേഷവും കൈ കഴുകണം.
|