എ.എം.എൽ.പി.എസ് എടത്തനാട്ടുകര/ഐ.ടി. ക്ലബ്ബ്
ഐ.ടി.ക്ലബ്
ഐടി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്ന സ്കൂൾ ആണ് ഇത്.കഥകളും,പാട്ടുകളും,കളികളും മനസ്സുതുറന്ന് ആസ്വദിക്കാനുള്ള അവസരം അധ്യാപകർ കുട്ടികൾക്കായി ഇവിടെ ഒരുക്കിക്കൊടുക്കുന്നു.ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസ്സുകാർക്കു പാഠഭാഗങ്ങൾ രസകരമായി പഠിക്കാൻ കമ്പ്യൂട്ടർ റൂമിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
ലക്ഷ്യം
- കമ്പ്യൂട്ടർ തൊട്ടറിഞ്ഞ് പഠിക്കാൻ എല്ലാ കുട്ടികൾക്കും അവസരം നൽകുക.
- കമ്പ്യൂട്ടറിൻറെ ഉപയോഗം എന്തെല്ലാമെന്ന് അറിയുക.
- കളിപ്പെട്ടി പുസ്തകങ്ങളിൽ ഉള്ള പാഠഭാഗങ്ങൾ രസകരമായി പഠിപ്പിക്കുക.
- എല്ലാ കുട്ടികളെയും വിവിര സാങ്കേതികവിദ്യയിൽ താല്പര്യമുള്ളവരാക്കുക.
- എല്ലാ കുട്ടികളെയും വിവിര സാങ്കേതികമേഖലയിൽ സമർഥന്മാരാക്കുക.
- ഇംഗ്ലീഷ് ടൈപ്പിങ്ങിനും,മലയാളം ടൈപ്പിങ്ങിനും പ്രാധാന്യം നൽകുന്നു.കുട്ടികൾക്കു ഇഷ്ടമുള്ള വാക്കുകളും,വാക്യങ്ങളും അവരുടെ പേരും ടൈപ്പ് ചെയ്യാൻ അവസരം നൽകുന്നു.
- ഫോൾഡർ ക്രിയേറ്റ് ചെയ്യാനും,അവയ്ക്ക് പേരിടാനും file save,open എന്നിവയും പഠിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്നു.
കമ്പ്യൂട്ടർ ലാബ്
- 8 ഡസ്ക്ടോപ് കമ്പ്യൂട്ടറുകൾ
- 6 ലാപ്ടോപ്പുകൾ
- 3 പ്രൊജക്ടറുകൾ
പ്രവർത്തനങ്ങൾ
- ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസ്സുകാർക്കും അവരുടെ കളിപ്പെട്ടി പുസ്തകങ്ങളിൽ ഉള്ള പാഠഭാഗങ്ങൾ രസകരമായി പഠിക്കുന്നു.
- ഐടി ക്ലബ്ബിൻറെ പ്രവർത്തനഫലമായി ഇവിടെ ദിനാചരണങ്ങൾ അവയുടെ പ്രത്യേകതയനുസരിച്ച് കുട്ടികൾക്ക് പ്രോജക്ടർ ഉപയോഗിച്ച് പ്രദർശിപ്പിക്കാൻ കഴിയുന്നുണ്ട്.ജൂലൈ 21 ലെ ചാന്ദ്രദിനം,ജൂലൈ 27ലെ ചന്ദ്രഗ്രഹണം,ഓഗസ്റ്റ് 6 ഹിരോഷിമ ദിനം,എന്നിവ എല്ലാ കുട്ടികൾക്കും പ്രദർശിപ്പിക്കുന്നു.
- അധ്യാപകർ പാഠാസൂത്രണത്തിനും,പഠന പുരോഗതി രേഖ വിലയിരുത്തിക്കൊണ്ടുള്ള ഗ്രാഫ് നിർമ്മാണത്തിനും മറ്റും ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നുണ്ട്.
- ആഴ്ചയിൽ ഒരു പ്രാവശ്യം കമ്പ്യൂട്ടർ റൂമിൽ പോയി കമ്പ്യൂട്ടർ തൊട്ടറിഞ്ഞ് പഠിക്കാൻ എല്ലാ കുട്ടികൾക്കും അവസരം നൽകുന്നുണ്ട്.ഇതിനാൽ എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടറിൻറെ ഭാഗങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമായറിയാം.കുട്ടികൾക്ക് കമ്പ്യൂട്ടറിൻറെ ഉപയോഗം എന്താണെന്ന് തിരിച്ചറിയാൻ എളുപ്പത്തിൽ കഴിയുന്നു.
- എല്ലാ അധ്യാപകരും അവരുടെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉപയോഗിക്കുന്നുണ്ട്.അതോടൊപ്പം തന്നെ അവർ സ്വയം ഉണ്ടാക ്കുന്ന പല സൈറ്റുകളും കുട്ടികൾക്ക് രസകരമായി പഠിക്കാൻ അവസരം ഒരുക്കുന്നു.