കൊറോണ നാട് വാണീടും കാലം
മനുജരെല്ലാരും ഒന്നുപോലെ
ഹിന്ദുവും മുസൽമാനും ബുദ്ധനും പാർസിയും
ക്രിസ്ത്യാനിയും ജൈനനുമെല്ലാവരും
ഒരേയൊരു ഐസൊലേഷനിൽ
ഒരേയൊരു ഐസൊലേഷനിൽ
ജാതിയില്ല വർഗ്ഗമില്ല വർണ്ണ
വിവേചനമില്ല
ആൾ ദൈവങ്ങളില്ല സിദ്ധന്മാരില്ല
ജാറങ്ങളില്ല കപടമുനിമാരുമില്ല
എല്ലാവരും ഒരേയൊരീശ്വരനിൽ എല്ലാവരും ഒരേയൊരീശ്വരനിൽ
കൊറോണ നാടുവാണീടും കാലം
മനുജരെല്ലാരും ഒന്നുപോലെ