2022-23 വരെ2023-242024-25


എൽ എസ് എസ് വിജയികളെ അനുമോദിക്കാൻ

2022 -2023 അധ്യയന വർഷത്തിലെ എൽ എസ് എസ് ലഭിച്ച 14 വിദ്യാർത്ഥികളെ അനുമോദിച്ചു.റസീന അഹമ്മദ്,രിസാല ഫാത്തിമ,അബ്ദുൽ അഹദ്,മുഹമ്മദ് അൻസിൽ,മുഹമ്മദ് ശാമിൽ,മുഹമ്മദ് ഷിയാദ്,മുഹമ്മദ് സിനാൻ,മുഹമ്മദ് ഹാഷിം,ഫര്ഹാ,റാണി,അൽഫിയാ തുടങ്ങിയവർക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി.

പ്രമാണം:MELAKAL.jpg

സബ്ജില്ലാ ശാസ്ത്രമേള

മങ്കട സബ്ജില്ലാ ശാസ്ത്രമേള ഒക്ടോബർ 26 മുതൽ 28 വരെ കൊളത്തൂർ നാഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച നടന്നു.ഗണിത ശാസ്ത്രമേളയിൽ 3 A ഗ്രേഡും 2 ബി ഗ്രേഡും കരസ്ഥമാക്കി.പ്രവർത്തി പരിചയ മേളയിൽ 8 A ഗ്രേഡും 2 ബി ഗ്രേഡുംകരസ്ഥമാക്കി.സാമൂഹ്യ ശാസ്ത്രമേളയിൽ ഫസ്റ്റ് A ഗ്രേഡും ശാസ്ത്രോത്സവത്തിൽ ഓവർ ഓൾ തേർഡും കരസ്ഥമാക്കി.

സബ്ജില്ലാ കലാമേള

പ്രമാണം:KALAMELAMNKDA.jpg

മങ്കട ഉപജില്ലാ കലാമേള നവംബർ 13 മുതൽ 16 വരെ പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ വെച്ചു നടന്നു.ജനറൽ കൺവീനർ സമാന ടീച്ചറുടെയും അറബിക് കൺവീനർ ജിഷ ടീച്ചറുടെയും നേതൃത്വത്തിൽ പരിശീലനം നൽകി.രണ്ട മേളകളിലും ഓവർ ഓൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി മികച്ച പ്രകടനം കാഴ്ച വെച്ച്.