എ.എം.എൽ.പി.എസ്. ചെറുപുത്തൂർ/അക്ഷരവൃക്ഷം/ഭീതിയല്ല ജാഗ്രതയാണ് നമുക്കാവശ്യം

ഭീതിയല്ല ജാഗ്രതയാണ് നമുക്കാവശ്യം

ഇന്ന് ലോകം ആകമാനം കോവിഡ് 19 എന്ന മഹാമാരിയെ കുറിച്ചുള്ള ആശങ്കയിലാണ്, നാല് മാസം മുമ്പ് ചൈനയിൽ പ്രത്യക്ഷപ്പെട്ട കൊറോണ എന്ന വൈറസാണ് ഇതിന് കാരണമായത്.ഈ വൈറസ് എങ്ങിനെ രൂപപ്പെട്ടു എന്നത് ഇന്നും വ്യകതമായി മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. ചൈനയിൽ തുടങ്ങി ലോകത്തെ നൂറിലധികം രാജ്യങ്ങളിലേക്ക് ഈ വൈറസ് പടർന്നു കഴിഞ്ഞു, പതിനായിരത്തിലധികം മരണങ്ങളും ലക്ഷകണക്കിനാളുകൾ നിരീക്ഷണത്തിലുമാണ് കഴിയുന്നത്. നമ്മുടെ കേരളത്തിലും ഇന്ത്യയിലും ഈ വൈറസ് ബാധയുടെ പിടിയിൽ അമർന്നു തുടങ്ങി എന്നത് ആശങ്കാജനകമാണ്. എങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നമ്മൾ ഒരു പരിധി വരെ സുരക്ഷിതരാണ്. നമ്മുടെ സർക്കാരും ആരോഗ്യ വകുപ്പും അതീവ ജാഗ്രതയോടെയാണ് ഇതിനെതിരെ പോരാടുന്നത്. എങ്കിലും ഈ പരിശ്രമങ്ങൾ വിജയകരമാവണമെങ്കിൽ ജനങ്ങളായ നമ്മൾ ഓരോരുത്തരും വളരെയധികം സഹകരിക്കേണ്ടതുണ്ട്. കുട്ടികളായ നമ്മളും വലിയ വരും ഇതിനായി പാലിക്കേണ്ട ചില നിർദ്ദേശങ്ങളെ കുറിച്ചാണ് ഞാൻ ഇനി പറയാൻ പോകുന്നത്. 1- വ്യക്തി ശുചിത്വം പാലിക്കുക 2-ഒരോ ദിവസവും പല തവണ സോപ്പും ജലവും ഉപയോഗിച്ച് കൈയ്യും മുഖവും കഴുകുക. 3- ചുമ, ജലദോഷം, പനി, തൊണ്ടവേദന എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡോക്ടരെ സമീപിക്കുക, ഡോക്ടരുടെ നിർദേശങ്ങൾ തെറ്റാതെ പാലിക്കുക 4- സ്വയം ചികിത്സ നടത്താതിരിക്കുക, 5-തുമ്മൽ അനുഭവപ്പെടുമ്പോൾ തൂവാല ഉപയോഗിക്കുക. 5 - പൊതു സ്ഥലങ്ങളിൽ തുപ്പരുത്. 6 - വീടിന് പുറത്ത് പോയി വന്നാൽ ഉടൻ കൈയ്യും മുഖവും കഴുകി വൃത്തിയാക്കുക 7-വിദേശയാത്ര കഴിഞ്ഞ് വന്നവർ നിർബസമായും നിരീക്ഷണത്തിലിരിക്കുക. പൊതു സ്ഥലങ്ങളിൽ ഇറങ്ങി നടക്കരുത്. 8- അനാവശ്യ യാത്രകൾ എല്ലാവരും ഒഴിവാക്കുക 9 - ആളുകൾ തിങ്ങി കൂടുന്ന പൊതുപരിപാടികൾ ഒഴിവാക്കുക 10-ആശുപത്രികൾ സന്ദർശിക്കന്നവർ മാസ്കുകൾ ധരിക്കുക, ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ പൂർണമായും അനുസരിക്കുക. ഭീതിയല്ല, ജാഗ്രതയാണ് നമുക്കാവശ്യം, ഒറ്റക്കെട്ടായ് നിന്ന് നമുക്ക് ഈ മഹാവിപത്തിനെ നേരിടാം. ബ്രേക്ക് ദ ചെയിൻ എന്ന യജ്ഞത്തിൽ നമുക്കും പങ്കാളികളാവാം.

ഫാത്തിമ നിഫ്‌ലു .കെ
4 C എ എം എൽ പി സ്കൂൾ ചെറുപുത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം