എ.എം.എൽ.പി.എസ്. ചെറുപുത്തൂർ/അക്ഷരവൃക്ഷം/അപ്പുവും മുതലകളും
അപ്പുവും മുതലകളും
ഒരു ദിവസം രണ്ട് മുതലകൾ പോലീസും കള്ളനും കളിക്കുകയായിരുന്നു. അപ്പോഴാണ് കള്ളനായ മുതല വെള്ളത്തിന്റെ മുകളിലൂടെ ചാടിയത്. പോലീസായ മുതലയും മുകളിലൂടെ ചാടി. അപ്പോഴാണ് അപ്പു എന്ന കുട്ടി അതു വഴി വന്നത്. അവൻ വെള്ളത്തിലേക്ക് ചാടി. അത് കള്ളൻ മുതല കണ്ടു. അവന്റെ വായിൽ വെള്ളമൂറി. അപ്പോൾ പോലീസ് മുതലയും അതു കണ്ടു. അങ്ങനെ രണ്ടു പേരും അപ്പുവിനെ തിന്നാൻ പോയി. രണ്ടു പേരും അപ്പുവിന്റെ അടുത്തെത്തി. അപ്പോൾ അപ്പു അത് കണ്ടു. അവൻ പേടിച്ചു. അപ്പോൾ ആരാണ് അപ്പുവിനെ തിന്നുന്നത് എന്ന കാര്യത്തിൽ മുതലകൾ തമ്മിൽ തർക്കമായി. ആ തക്കം നോക്കി അപ്പു അവിടെ നിന്ന് നീന്തി രക്ഷപെട്ടു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |