അഖിലം വിറക്കുന്നു കൊറോണ തൻ ഭീതിയിൽ
ജനങ്ങൾ ഒതുങ്ങുന്നു വീടിന്റെ ഉള്ളിൽ
ചൈനയിൽ നിന്നു വന്ന മഹാമാരി
നാശം വിതച്ചു ലോകമാകെ
മണിക്കൂറിനുള്ളിൽ നൂറിലേറെ
മരണം പൊഴിഞ്ഞു നഗരമാകെ
കൊറോണയിൽ നിന്നു രക്ഷ നേടാൻ
സോപ്പിട്ട് കൈകൾ കഴുകിടേണം
മാസ്ക് ധരിച്ച് നടന്നിടേണം
ഒരുമിച്ച് കൂട്ടമായ് നിന്നിടല്ലേ
നമ്മുടെ രക്ഷക്കായ് നമ്മൾ തന്നെ
വൈറസ് കൊറോണയെ അകറ്റിടേണം